web analytics

ചുട്ടുപൊള്ളുന്ന വേനലിൽ കനലായി മലയോര മേഖല: തീപിടുത്തം തടയാൻ കർശന മുൻകരുതൽ വേണം: വീഡിയോ

സംസ്ഥാനത്തെ വിവിധ മലയോര മേഖലകൾ കാട്ടുതീ ഭീതിയിൽ

വേനൽ കടുക്കുകയും വേനൽമഴ കുറയുകയും ചെയ്തതോടെ സംസ്ഥാനത്തെ വിവിധ മലയോര മേഖലകൾ കാട്ടുതീ ഭീതിയിലായി.

കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിൽ തന്നെ കരിമ്പൻ, തടിയമ്പാട്, വാഴത്തോപ്പ് എന്നിവിടങ്ങളിൽ ഏക്കർകണക്കിന് കൃഷിഭൂമിയും സർക്കാർ ഭൂമിയുമാണ് കത്തിനശിച്ചത്.

വാഴത്തോപ്പ് ഭാഗത്തേക്ക് കാട്ടുതീ പടർന്നെങ്കിലും ഇടുക്കി അഗ്‌നിരക്ഷാസേനയുടെ ഇടപെടലിൽ കാട്ടുതീ തടയാൻ കഴിഞ്ഞു.

കഞ്ഞിക്കുഴി മാക്കുപാറയിൽ പുരയിടങ്ങളിലും ചേലച്ചുവട് കട്ടിങ്ങിലും തീപിടുത്തമുണ്ടായി. സാധാരണയായി രണ്ടു ഫയർ എൻജിനുകളിൽ കൂടുതൽ അഗ്‌നിരക്ഷാനിലയങ്ങളിൽ കാണാറില്ല എന്നതിനാൽ ഒരേ സമയം പല സ്ഥലങ്ങളിൽ തീപിടുത്തമുണ്ടാകുന്നത് അഗ്‌നിരക്ഷാസേനയെയും വലയ്ക്കുന്നുണ്ട്.

സ്വാഭാവിക രീതിയിൽ ഉണ്ടാകുന്ന കാട്ടുതീ വനത്തിലും മലനിരകളിലും ഇപ്പോൾ അപൂർവമാണെന്ന് അഗ്‌നിരക്ഷാസേന പറയുന്നു.

പലപ്പോഴും പുരയിടങ്ങളിലെ പച്ചുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. തീ കത്തിച്ച ശേഷം പൂർണമായും കെടും മുൻപ് കത്തിച്ചവർ സ്ഥലത്തു നിന്നും മടങ്ങും.

പിന്നീട് ശക്തമായ കാറ്റിൽ കെടാതെ കിടക്കുന്ന കനലുകൾ ആളിക്കത്തും. ഉപയോഗമില്ലാത്ത വസ്തുക്കൾ കത്തിച്ച ശേഷം വെള്ളമൊഴിച്ച് പൂർണമായും അണഞ്ഞെന്ന് ഉറപ്പുവരുത്തണം.

ഉച്ച സമയത്ത് തീയിടുന്നത് പൂർണമായും ഒഴിവാക്കണം. വലിയ തോട്ടങ്ങളിൽ തോട്ടം ഉടമകൾ സ്വന്തം ഉത്തരവാദിത്വത്തിൽ രണ്ടു മീറ്റർ വീതിയിൽ ഫയർ ലൈൻ തെളിക്കണം.

സ്ഥിരമായി തീപിടുത്തമുണ്ടാകുന്ന പഞ്ചായത്തുകൾ അഗ്‌നിരക്ഷാസേനയുമായി ബന്ധപ്പെട്ടാൽ വേണ്ട നിർദേശവും സഹായവും നൽകുവാൻ അതാത് പ്രദേശത്തെ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ തയാറാണ്.

വൈദ്യുതി ലൈനുകൾ കടന്നു പോകുന്ന പ്രദേശത്ത് ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ ഉണങ്ങിയ പുല്ലിന് തീപിടിച്ച് പടരാനുള്ള സാധ്യതകൾ ഏറെയാണ്. ഫയർലൈനുകൾ തെളിക്കുന്നത് ഇത്തരത്തിൽ തീപടരാതിരിക്കാൻ സഹായിക്കും.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഓസ്കാർ ശില്പം ആയുധമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, കാർഗോയിലേക്ക് മാറ്റി; വിമാനയാത്രയ്ക്കിടെ പുരസ്കാരം കാണാതായി

വിമാനയാത്രയ്ക്കിടെ ഓസ്കാർ പുരസ്കാരം കാണാതായി റഷ്യൻ ചലച്ചിത്ര നിർമാതാവ് പാവൽ താലൻകിന്റെ...

കൊടുംചൂടിന് ആശ്വാസം; സംസ്ഥാനത്ത് മഴ ശക്തമാകും, യെല്ലോ–ഓറഞ്ച് മുന്നറിയിപ്പ്

കൊച്ചി: കൊടുംചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന്...

നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ സഹിതം യുവാവ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ടയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി....

മംഗല്യപ്പന്തലിലേക്ക് എത്തുന്നതിന് മുൻപ് അന്ത്യം; ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു ഉത്തർപ്രദേശിലെ ജൗൻപുരിൽ വിവാഹ...

കോൺഗ്രസിലും പ്രശ്നങ്ങൾ; ശ്രദ്ധിക്കണമെന്ന് ജി. സുധാകരന്റെ മുന്നറിയിപ്പ്

ആലപ്പുഴ: കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുമായി മുൻ മന്ത്രി ജി. സുധാകരൻ....

പുനലൂരിൽ ആറാം ക്ലാസ്സുകാരനോട് ക്രൂരത; 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു

പുനലൂരിൽ ആറാം ക്ലാസ്സുകാരനെ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു കൊല്ലം പുനലൂരിൽ...

Related Articles

Popular Categories

spot_imgspot_img