web analytics

സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഇനി വിൽക്കാം; വനഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം

സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഇനി വിൽക്കാം; വനഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം

തിരുവനന്തപുരം: സുപ്രധാനമായ കേരള വന (ഭേദഗതി) ബില്ലിന് ഗവർണർ അംഗീകാരം നൽകി.

സ്വകാര്യ ഭൂമിയിൽ വളരുന്ന ചന്ദനമരങ്ങൾ മുറിച്ച് വനം വകുപ്പ് മുഖേന വിൽക്കാൻ അനുവദിക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.

യുകെയിലെ കവന്ററിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; യുകെ മലയാളികൾക്ക് ആഘാതമായി മലയാളി യുവാവിന്റെ വേർപാട്

സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഇനി നിയമപരമായി വിൽക്കാം

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, സ്വകാര്യ ഭൂമിയിൽ നിന്നുള്ള ചന്ദനമരം മുറിച്ച് വിൽക്കുമ്പോൾ ലഭിക്കുന്ന വില ഭൂ ഉടമയ്ക്ക് തന്നെ ലഭിക്കും.

ഇതോടെ ഭൂ ഉടമകൾക്ക് ചന്ദന കൃഷിയിലേക്ക് കൂടുതൽ താൽപര്യം വർധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ചന്ദന കൃഷി വ്യാപിക്കുമെന്ന് സർക്കാർ

നിയമഭേദഗതി നടപ്പാകുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി കൂടുതൽ വ്യാപിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.

മോഷണം പോയാലും ഭൂ ഉടമയ്‌ക്കെതിരെ കേസ്; പഴയ നിയമത്തിലെ പ്രശ്നം മാറും

ഇതുവരെ ഭൂ ഉടമയ്ക്ക് സ്വന്തം സ്ഥലത്ത് നിന്ന് ചന്ദനമരം മുറിക്കാനോ വിൽക്കാനോ അധികാരമില്ലായിരുന്നു. അതേസമയം, മോഷണം പോയാൽ പോലും ഉടമയ്‌ക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു.

പുതിയ നിയമം വന്നതോടെ ഈ പ്രശ്നങ്ങൾ മാറുമെന്നാണ് വിലയിരുത്തൽ.

ട്രീ ബാങ്കിങ് പദ്ധതിക്ക് കൂടുതൽ പ്രോത്സാഹനം

ചന്ദനമരം വെച്ച് പിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ട്രീ ബാങ്കിങ് പദ്ധതി സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പുതിയ നിയമം ഇതിന് കൂടുതൽ കരുത്തേകുമെന്നാണ് സൂചന.

English Summary:

Kerala Governor has approved the Kerala Forest (Amendment) Bill, allowing landowners to legally cut and sell sandalwood trees grown on private property through the Forest Department. The government said the move will encourage sandalwood cultivation, provide significant financial benefits to farmers, and end earlier issues where owners faced legal trouble even if sandalwood was stolen from their land.

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

Related Articles

Popular Categories

spot_imgspot_img