web analytics

ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ ശശി തരൂര്‍ നയിക്കും; നിര്‍ദേശിച്ച് രാഹുല്‍ഗാന്ധി

ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ ശശി തരൂര്‍ നയിക്കും; നിര്‍ദേശിച്ച് രാഹുല്‍ഗാന്ധി

ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിന്മേൽ ലോക്‌സഭയിൽ നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് തുടക്കപ്രസംഗം നടത്താൻ ശശി തരൂർ എംപിയെ മുന്നോട്ടുവയ്ക്കാൻ സാധ്യത.

പ്രതിപക്ഷ നിരയിൽ നിന്ന് ചർച്ച ആരംഭിക്കേണ്ടതിന് ശശി തരൂരിന്റെ പേര് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് ദേശീയ നേതൃത്വവുമായി തരൂരിന്റെ ബന്ധം വീണ്ടും ഊഷ്മളമാകുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

കൊച്ചി മഹാപഞ്ചായത്ത് യോഗവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് തരൂരും കോൺഗ്രസ് ദേശീയ നേതൃത്വവും തമ്മിൽ അകലം നിലനിന്നിരുന്നു.

പിന്നീട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയോടെയാണ് നിലപാട് മൃദുവായത്. പാർട്ടിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും, പാർട്ടിയും താനും ഒരേ ദിശയിലാണെന്നും ശശി തരൂർ പിന്നീട് വ്യക്തമാക്കിയിരുന്നു.

മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം ചർച്ച ചെയ്യാൻ തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെ പാർലമെന്റ് ഓഫീസിൽ ചേർന്ന യോഗത്തിലും ശശി തരൂർ പങ്കെടുത്തു.

ഈ വിഷയത്തിലും ഇന്ത്യ–യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ടും കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിനോട് തരൂർ പരസ്യമായി യോജിച്ചിരുന്നു.

ഫെബ്രുവരി 5, 9, 10, 11 തീയതികളിലാണ് ലോക്‌സഭയിൽ ബജറ്റ് ചർച്ചകൾ നടക്കുക. ഫെബ്രുവരി 11-ന് ധനമന്ത്രി നിർമല സീതാരാമൻ ചർച്ചയ്ക്ക് മറുപടി നൽകും.

ബജറ്റ് ചർച്ചയ്ക്ക് മുന്നോടിയായി പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആലോചിക്കാൻ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം വ്യാഴാഴ്ച ചേരും.

English Summary

Shashi Tharoor MP is likely to lead the Opposition’s opening remarks during the Lok Sabha debate on the Union Budget. The move, reportedly suggested by Leader of Opposition Rahul Gandhi, is seen as a sign of improving ties between Tharoor and the Congress high command. Following earlier differences, recent meetings and public alignment with the party’s stance on key issues indicate a thaw. The budget debate will be held on February 5, 9, 10, and 11, with the Finance Minister replying on February 11.

shashi-tharoor-likely-to-lead-opposition-budget-debate-lok-sabha

Shashi Tharoor, Union Budget, Lok Sabha, Congress, Rahul Gandhi, Opposition, Indian Parliament

spot_imgspot_img
spot_imgspot_img

Latest news

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

​’ചേസ് മാസ്റ്റർ’ സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ

​'ചേസ് മാസ്റ്റർ' സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ ​കൊൽക്കത്ത: ഈഡൻ...

Other news

കലഹസാദ്ധ്യതയുള്ളതിനാൽ തീരുമാനങ്ങളിൽ സൂക്ഷ്മത പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം

കലഹസാദ്ധ്യതയുള്ളതിനാൽ തീരുമാനങ്ങളിൽ സൂക്ഷ്മത പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക...

പശ്ചിമേഷ്യയിലെ യുദ്ധഭീതി ഇന്ത്യൻ വിപണിയെയും വിറപ്പിച്ചു…ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി

പശ്ചിമേഷ്യയിലെ യുദ്ധഭീതി ഇന്ത്യൻ വിപണിയെയും വിറപ്പിച്ചു…ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി കൊച്ചി:പശ്ചിമേഷ്യയിൽ സംഘർഷം...

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കാവറ...

Related Articles

Popular Categories

spot_imgspot_img