web analytics

വാടകക്കുടിശികയുള്ള സിപിഎം ഓഫീസ് ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു

വാടകക്കുടിശികയുള്ള സിപിഎം ഓഫീസ് ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു

ഇടുക്കി നെടുങ്കണ്ടത്ത് വാടകക്കുടിശ്ശ കയുള്ള സി.പി.എം. പാർട്ടി ഓഫീസ് ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രവർത്തകരും നേതാക്കളും. ഒടുവിൽ പോലീസിന്റെ മധ്യസ്ഥതയിൽ പ്രശ്നം പരിഹരിച്ചു.

വ്യാഴാഴ്ച മുഴുവൻ പണവും അടച്ച് വാടക പുതുക്കുമെന്ന് പാർട്ടിനേതൃത്വം അറിയിച്ചു. നെടുങ്കണ്ടം സ്റ്റേഡിയം കോംപ്ലക്സിലെ സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസിനു മുൻപിലാണ് ബുധനാഴ്ച വൈകീട്ടോടെ നാടകീയ സംഭവങ്ങൾ.

ഓഫീസിന്റെ വർഷങ്ങളാ യുള്ള വാടകക്കുടിശ്ശികയായ 87,806 രൂപയും പിഴപ്പലിശ യും അടയ്ക്കാത്തതിനെ തുടർന്ന്.
വാടകക്കുടിശ്ശികയുള്ള പാർട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ ബുധനാഴ്ച വൈകി ട്ട് ഇവിടെയെത്തി.

എന്നാൽ, ഓഫീസ് ഒഴിയാൻ പ്രവർത്തകരും നേതാക്കളും കൂട്ടാക്കിയില്ല. ഉദ്യോഗസ്ഥരെ തടയു കയും ചെയ്തു. തർക്കം തുടർന്നതോടെ, നെടുങ്കണ്ടം പോലീസെത്തി.

കുടിശ്ശികത്തുക വ്യാഴാഴ്ച അടയ്ക്കാമെന്ന് നേതൃത്വം അറിയിക്കുകയും ചെയ്തു. തുക പൂർണമായും അടച്ചാൽ വാടക തുടരാമെന്ന് പഞ്ചായത്തും അറിയിച്ചു.

ആകെ ആറുപേർക്കെതി രേയാണ് പഞ്ചായത്ത് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്. ഇതിൽ നിലവിലെ പഞ്ചായത്തംഗത്തിന്റെറെ ഭാര്യയടക്കമുള്ളവരുണ്ട്.

ഇവർ 2021 ഫെബ്രുവരി മുതൽ 2025 ജൂലായ് വരെ 38,9716 രൂപയും പിഴപ്പ ലിശയും അടയ്ക്കാനുണ്ട്. ഇവർ ക്കെതിരേ റവന്യൂ റിക്കവറിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img