web analytics

ലേ ഓവറിനിടെ എയര്‍ ഹോസ്റ്റസിനെ പൈലറ്റ് ബലാല്‍സംഗം ചെയ്തു

ലേ ഓവറിനിടെ എയര്‍ ഹോസ്റ്റസിനെ പൈലറ്റ് ബലാല്‍സംഗം ചെയ്തു

ബെംഗളൂരു: എയർഹോസ്റ്റസിനെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രൈവറ്റ് ജെറ്റ് പൈലറ്റായ രോഹിത് ശരണി (60)ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.

ബെംഗളൂരു സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 2025 നവംബർ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

യുവതിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നാണ് പൈലറ്റിന്റെ വാദം. എന്നാൽ ഈ ആരോപണം പരാതിക്കാരിയായ 26കാരി ശക്തമായി നിഷേധിച്ചിട്ടുണ്ട്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് ബെംഗളൂരു പൊലീസ് ബലാത്സംഗക്കുറ്റം രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

ഹൈദരാബാദിലെ ബെഗുംപെട്ടിൽ നിന്ന് സ്വകാര്യ ജെറ്റിലാണ് ഇരുവരും യാത്ര ആരംഭിച്ചത്. വൈകിട്ട് അഞ്ചോടെ ബെംഗളൂരുവിൽ എത്തിയ സംഘം, ലേ ഓവർ ഉള്ളതിനാൽ എം.ജി. റോഡിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസമാക്കിയിരുന്നത്.

ചെക്ക് ഇൻ ചെയ്ത ശേഷം ഇരുവരും നഗരത്തിലെ കഫേകളും റെസ്റ്റോറന്റുകളും സന്ദർശിച്ചു. പിന്നീട് മദ്യപിച്ച ശേഷം ഹോട്ടലിലേക്ക് മടങ്ങിയെത്തിയതായും പരാതിയിൽ പറയുന്നു.

ഇതിനിടെ പുകവലിക്കാനെന്ന വ്യാജേന യുവതിയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ശരണി, തന്റെ മുറിയിലേക്ക് ബലമായി കയറ്റി ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം.

മുറിയിൽ നിന്ന് രക്ഷപ്പെട്ട യുവതി ഉടൻ തന്നെ സ്ഥാപനത്തെ വിവരം അറിയിക്കുകയും, ഹൈദരാബാദിൽ തിരിച്ചെത്തിയതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

പരാതി ഉയർന്നതിനെ തുടർന്ന് ബന്ധപ്പെട്ട വിമാനക്കമ്പനി പൈലറ്റിനെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.

English Summary

A Bengaluru sessions court has granted anticipatory bail to private jet pilot Rohit Sharani (60) in a rape case filed by a 26-year-old air hostess. The incident allegedly occurred during a layover stay at a five-star hotel in Bengaluru. While the pilot claims the relationship was consensual, the woman has denied this. Police investigation is ongoing, and the airline has suspended the pilot pending inquiry.

private-jet-pilot-anticipatory-bail-air-hostess-rape-case-bengaluru

Private Jet Pilot, Air Hostess, Rape Case, Anticipatory Bail, Bengaluru Court, Sexual Assault, Aviation News, Crime News

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

കൊല്ലത്ത് സ്പോർട്സ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച സംഭവം: 2 പേരുടെയും പോക്കറ്റുകളിൽ ആത്മഹത്യാ കുറിപ്പ്: അന്വേഷണം

കൊല്ലത്ത് സ്പോർട്സ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച 2 പേരുടെയും പോക്കറ്റുകളിൽ ആത്മഹത്യാ കുറിപ്പ് കൊല്ലം:...

കഞ്ചാവ് ഉണക്കാനിട്ടശേഷം ബീച്ചിൽ പായ വിരിച്ച് പുതച്ച് ഉറങ്ങി; യുവാവ് പിടിയിൽ

കഞ്ചാവ് ഉണക്കാനിട്ടശേഷം ബീച്ചിൽ പായ വിരിച്ച് പുതച്ച് ഉറങ്ങി; യുവാവ് പിടിയിൽ കോഴിക്കോട്...

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും കൊച്ചി:...

‘തലയും വാലുമില്ലാത്ത ചാറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് അപമാനിക്കാൻ, ഇതുകൊണ്ടൊന്നും പേടിക്കില്ല’; ഫെന്നി നൈനാനെതിരെ അതിജീവിത

ഇതുകൊണ്ടൊന്നും പേടിക്കില്ല; ഫെന്നി നൈനാനെതിരെ അതിജീവിത പത്തനംതിട്ട: തലയും വാലുമില്ലാത്ത ചാറ്റുകൾ...

മകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിൽ വിരോധം; അയൽവാസിയുടെ വെട്ടേറ്റ് പാലക്കാട് കുടുംബനാഥൻ കൊല്ലപ്പെട്ടു

മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; അയൽവാസിയുടെ വെട്ടേറ്റ് പാലക്കാട് കുടുംബനാഥൻ കൊല്ലപ്പെട്ടു പാലക്കാട്:...

Related Articles

Popular Categories

spot_imgspot_img