web analytics

പ്രതിഷേധക്കാർക്ക് പിന്തുണ: ഇറാനിൽ സൗജന്യ സ്റ്റാർലിങ്ക് സേവനം നൽകി സ്പേസ് എക്സ്; ജാമറുമായി തിരിച്ചടിച്ച് സൈന്യം

പ്രതിഷേധക്കാർക്ക് പിന്തുണ: ഇറാനിൽ സൗജന്യ സ്റ്റാർലിങ്ക് സേവനം നൽകി സ്പേസ് എക്സ്

ടെഹ്‌റാൻ: അയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായി ഇറാനിൽ ശക്തമാകുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനായി ഇന്റർനെറ്റും മൊബൈൽ സേവനങ്ങളും വിച്ഛേദിച്ച നടപടികൾക്ക് പിന്നാലെ, സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനവും ഇറാൻ പൂർണമായി നിരോധിച്ചിരുന്നു.

പ്രതിഷേധക്കാരുടെ ആശയവിനിമയ മാർഗങ്ങൾ പൂർണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കടുത്ത നടപടികൾ സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ.

ഇറാന്റെ ഈ നീക്കത്തിന് തിരിച്ചടിയായി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇറാനിൽ ലഭ്യമാക്കിയിരുന്നു.

സർക്കാർ നിയന്ത്രണങ്ങൾക്ക് പുറത്തുള്ള ആശയവിനിമയ സൗകര്യം ഒരുക്കുന്നതിലൂടെ പ്രതിഷേധക്കാർക്ക് പിന്തുണ നൽകുകയാണ് ഇതിന്റെ ലക്ഷ്യം.

എന്നാൽ ഇപ്പോൾ സ്പേസ് എക്സ് ഒരുക്കിയ ഈ സൗജന്യ സേവനവും ഇറാൻ തടസ്സപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്റ്റാർലിങ്ക് സേവനം ഇറാനിൽ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ, സൈന്യം ജാമറുകൾ ഉപയോഗിച്ച് സാറ്റലൈറ്റ് സിഗ്നലുകൾ തടസ്സപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.

മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്റ്റാർലിങ്ക് വഴി ലഭിച്ചിരുന്ന ഇന്റർനെറ്റ് ബന്ധം നിലച്ചു. ഇതോടെ സ്പേസ് എക്സിന്റെ നീക്കം പൂർണമായും തകർക്കാൻ ഇറാൻ ഭരണകൂടത്തിന് സാധിച്ചതായാണ് വിലയിരുത്തൽ.

ഇറാനിൽ ഇന്റർനെറ്റ് സൗകര്യം പുനഃസ്ഥാപിക്കാൻ ഇലോൺ മസ്‌കുമായി സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സ്പേസ് എക്സ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇറാനിൽ സൗജന്യമായി ലഭ്യമാക്കിയത്.

സ്റ്റാർലിങ്ക് വരിസംഖ്യ ഒഴിവാക്കി, രാജ്യത്തിനുള്ളിൽ റിസീവറുകൾ ഉള്ളവർക്ക് പണം നൽകാതെ തന്നെ സേവനം ഉപയോഗിക്കാൻ അവസരമൊരുക്കുകയായിരുന്നു.

എന്നാൽ ഇറാൻ സൈന്യത്തിന്റെ സാങ്കേതിക ഇടപെടലുകൾ ഈ ശ്രമം വേഗത്തിൽ പരാജയപ്പെടുത്തി.ഇറാനിൽ സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത് ഗുരുതര കുറ്റമായാണ് കണക്കാക്കുന്നത്.

ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കാമെന്നും, ഇത് ചാരപ്രവർത്തനമായി വ്യാഖ്യാനിച്ചാൽ വധശിക്ഷ വരെ വിധിക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനായി കർശന നിയമനടപടികൾ സ്വീകരിക്കാൻ ഇറാൻ തീരുമാനിച്ചതായും സൂചനകളുണ്ട്. അതേസമയം, ഇറാനിലെ പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി.

ഇറാനിലേക്ക് ‘സഹായം ഉടൻ എത്തും’ എന്ന് വ്യക്തമാക്കിയ ട്രംപ്, പ്രതിഷേധങ്ങൾ തുടരുമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ആഴ്ചകളായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനിടെ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം കൊച്ചി: കൊടുംചൂടിന്...

‘പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമില്ല’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹ സുരക്ഷയിൽ വീഴ്ച – ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ വാഹനവ്യൂഹ...

‘സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത കുറവ്’; ചർച്ച പരാജയപ്പെട്ടാൽ വീണ്ടും യുദ്ധമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത...

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

Related Articles

Popular Categories

spot_imgspot_img