web analytics

മൂന്നാറിൽ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പതുവത്സര സമ്മാനം !

മൂന്നാറിൽ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പതുവത്സര സമ്മാനം

മൂന്നാറിൽ വിനോദസഞ്ചാരികൾക്കായുള്ള കെഎസ്ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ് സർവീസ് വെള്ളിയാഴ്ച തുടങ്ങും. രാവിലെ എട്ടിന് നടക്കുന്ന ചടങ്ങിൽ എംഡി പി. എസ്. പ്രമോജ്ശങ്കർ സർവീസ് ഉദ്ഘാടനം ചെയ്യും.

ഇതിനായി കെഎസ്ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്‌സിൽ നിർമിച്ച ബസ് മൂന്നാർ ഡിപ്പോയിലെത്തിച്ചു.

നിലവിൽ സർവീസ് നടത്തുന്ന ബസിന് സമാനമായ ബസാണ് പുതുതായി എത്തിച്ചത്. ദിവസേന മൂന്ന് സർവീസുകളാണ് നടത്തുന്നത്. രാവിലെ 8, 11.30, വൈകിട്ട് 3 എന്നിങ്ങനെയാണ് സമയക്രമം.

മൂന്നാർ ഡിപ്പോയിൽ നിന്ന് തുടങ്ങുന്ന സർവീസ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്‌റോഡ്, ആനയിറങ്ങൽ എന്നിവിടങ്ങൾ സന്ദർശിച്ചതിനുശേഷം തിരികെ ഡിപ്പോയിലെത്തും.

രണ്ടു ബസുകളും ഇതേ റൂട്ടിലാണ് സർവീസ് നടത്തുന്നത്. താഴത്തെ നിലയിൽ 11, മുകളിൽ 39 എന്നിങ്ങനെയാണ് ബസ്സുകളിലെ സീറ്റുകളുടെ ക്രമീകരണം.

പുറംകാഴ്ചകൾ പൂർണമായി കാണുന്ന രീതിയിൽ മൂന്നാറിനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ബസുകളാണ് സർവീസ് നടത്തുന്നത്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

ഫെബ്രുവരി 8-ന് ആണ് വിനോദസഞ്ചാരികൾക്കായി മൂന്നാറിൽ കെഎസ്ആർടിസിയുടെ ആദ്യ ഡബിൾഡെക്കർ ബസ് സർവീസ് തുടങ്ങിയത്.

മന്ത്രി കെ. ബി. ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്ത പദ്ധതി വൻ വിജയമായി മാറിയിരുന്നു. ഒൻപത് മാസത്തിനകം കെഎസ്ആർടിസിക്ക് ഒരു കോടിയിലധികം രൂപ വരുമാനം നേടാനായി.

രാവിലെ 9, ഉച്ചയ്ക്ക് 12.30, വൈകിട്ട് 4 എന്നീ സമയങ്ങളിലാണ് നിലവിലെ ബസ് സർവീസ് നടത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ

രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ കൊച്ചി: ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രമുഖ...

“മദ്യലഹരിയിൽ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞു, അമ്മയോടും മോശമായി പെരുമാറി”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിയുഷ് മിശ്ര

“മദ്യലഹരിയിൽ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞു, അമ്മയോടും മോശമായി പെരുമാറി”; ഞെട്ടിക്കുന്ന...

കുന്നംകുളത്ത് ഞെട്ടിക്കുന്ന സംഭവം; ഉറങ്ങിക്കിടന്ന അനുജന്റെ കാലുകൾ തല്ലിയൊടിച്ച് സഹോദരന്‍

കുന്നംകുളത്ത് ഞെട്ടിക്കുന്ന സംഭവം; ഉറങ്ങിക്കിടന്ന അനുജന്റെ കാലുകൾ തല്ലിയൊടിച്ച് സഹോദരന്‍ തൃശൂർ: കുന്നംകുളത്ത്...

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്!

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ്...

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു കണ്ണൂർ: കർണാടകയിലെ കുടകിൽ...

മാതാപിതാക്കളെ കാണാൻ ദുബായിലെത്തി; മടക്കം 45 കോടിയുമായി! നറുക്കെടുപ്പ് ലൈവ് കണ്ടപ്പോൾ ഷമോൺ പോലും ഞെട്ടിപ്പോയി!

മാതാപിതാക്കളെ കാണാൻ ദുബായിലെത്തി; മടക്കം 45 കോടിയുമായി! നറുക്കെടുപ്പ് ലൈവ് കണ്ടപ്പോൾ...

Related Articles

Popular Categories

spot_imgspot_img