web analytics

ഇടുക്കി കട്ടപ്പനയിൽ ഇൻഫാം കർഷക റാലിയും പൊതുസമ്മേളനവും

ഇടുക്കി കട്ടപ്പനയിൽ ഇൻഫാം കർഷക റാലിയും പൊതുസമ്മേളനവും.

ഇടുക്കി കട്ടപ്പനയിൽ ഇൻഫാം രജതജൂബിലി സമാപന സമ്മേളനാഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി കർഷക സമ്മേളനവും റാലിയും ശനിയാഴ്ച നടക്കും.

ഉച്ചകഴിഞ്ഞ് 1.30 ന് ഓസാനം സ്‌കൂൾ മൈതാനിയിൽ നിന്നും സെയ്ന്റ് ജോർജ് സ്‌കൂൾ മൈതാനിയിൽ നിന്നും പതിനായിരത്തിലധികം കർഷകർ പങ്കെടുക്കുന്ന റാലി നടക്കും.

ഇൻഫാം ദേശീയ ചെയർമാൻ ഫാ.തോമസ് മറ്റമുണ്ടയിൽ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പിൽ, ദേശീയ കമ്മിറ്റി അംഗങ്ങളായ ജോയി തെങ്ങുംകുഴി, സി.യു.ജോൺ, അഡ്വ.എബ്രഹാം മാത്യു തുടങ്ങിയവർ ദീപശിഖ വഹിക്കും.

സമ്മേളന നഗരിയായ സെയ്ന്റ് ജോർജ് പാരിഷ് ഹാളിലെ ഫാ.മാത്യു വടക്കേമുറി നഗറിൽ റാലി സമാപിക്കും. റാലിയിൽ കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിലെ കർഷകർ പങ്കെടുക്കും.

പൊതു സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പും കാർഷിക ജില്ലാ രക്ഷാധികാരിയുമായ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ ഉദ്ഘാടനം ചെയ്യും.

75 വയസ് കഴിഞ്ഞ 1500 ൽ അധികം കർഷകരെ ആദരിക്കുന്ന വീർ കിസാൻ ഭൂമിപുത്ര അവാർഡ് ജനുവരി 20 ന് നടക്കുമെന്ന് ഇൻഫാം ഹൈറേഞ്ച മേഖല ഡയറക്ടർ ഫാ.റോബിൻ പട്രകാലായിൽ, ജില്ലാ വൈസ് പ്രസിഡന്റ് ബാബു തോമസ് മാളിയേക്കൽ, സെബാസ്റ്റ്യൻ മുക്കുങ്കൽ, ജോസ് വടക്കേടം, ജോാസ് പതിക്കൽ, ബേബി ജോസഫ് പുത്തൻപറമ്പിൽ, പി.ഡി.തോമസ് പുളിക്കൽ, ജിസ്ബി ജോബിഷ് എന്നിവർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img