web analytics

താമിഴ്‌നാടും കര്‍ണാടകവും അന്യായ നികുതി ഈടാക്കുന്നു; നാളെ മുതൽ അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പണിമുടക്കുന്നു

കൊച്ചി: മലയാളികളുടെ തെക്കേ ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് വലിയ തിരിച്ചടിയായി അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്.

തമിഴ്‌നാട്–കർണാടകയുടെ ‘അനിയന്ത്രിത പിഴ’ക്കെതിരെ പ്രതിഷേധം

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന അനധികൃത നികുതി പിരിവും പിഴ ചുമത്തലുകൾക്കും എതിരെയാണ് ഈ ശക്തമായ പ്രതിഷേധമെന്ന് ലക്ഷ്സറി ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു.

നവംബർ 10 വൈകീട്ട് ആറു മുതൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളും സർവീസ് നിർത്തിവെയ്ക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.ജെ. റിജാസ്, ജനറൽ സെക്രട്ടറി മനീഷ് ശശിധരൻ എന്നിവർ അറിയിച്ചു.

ദിവസേന കോടികളിലേക്കാണ് സാമ്പത്തിക നഷ്ടം നീളുന്നത്. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷയും ഭീഷണിയിലാണ്.

ഈ സാഹചര്യത്തിൽ പണിമുടക്ക് നിർബന്ധിതമായി മാറി ഭാരവാഹികൾ വ്യക്തമാക്കി.

കേന്ദ്രനിയമത്തെ വെല്ലുന്ന സംസ്ഥാന നടപടി

കേരളത്തിൽ രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) ഉള്ള വാഹനങ്ങളിൽ നിന്ന് തമിഴ്‌നാട്, കര്‍ണാടക മോട്ടോർ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുകയും നികുതി ചുമത്തുകയും ചെയ്യുന്നതായി അസോസിയേഷൻ ആരോപിക്കുന്നു.

കേന്ദ്ര സർക്കാർ അനുവദിച്ച ഏകീകൃത AITP സംവിധാനത്തെ വെല്ലുന്ന രീതിയിലാണ് നടപടികളെന്നാണ് അവരുടെ വിലയിരുത്തൽ.

കൂടാതെ, നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും കേസുകൾ ചുമത്തുകയും ചെയ്യുന്ന സാഹചര്യം ടൂറിസ്റ്റ് ബസ് സേവന മേഖല മുഴുവൻ തന്നെ അതിരൂക്ഷമായ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.

പെർമിറ്റ് ഫീസ് അടച്ച് യാത്ര ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് അധിക നികുതി ഈടാക്കുന്നത് നിയമവിരുദ്ധം ആണ്.

‘ദൃശ്യം’ സിനിമയുടെ പാത പിന്തുടർന്ന്; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി തെളിവുകൾ നശിപ്പിച്ചു

അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് അസോസിയേഷൻ

കേന്ദ്ര നിയമത്തെ മറികടക്കുന്ന ഈ സംസ്ഥാന തീരുമാനം അടിയന്തരമായി പിൻവലിക്കണം, ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും തമിഴ്‌നാട്, കര്‍ണാടക സർക്കാരുകളോടും അടിയന്തര ഇടപെടൽ നടത്തണമെന്ന് അസോസിയേഷൻ കേരള ഗതാഗതമന്ത്രിയെയും ഗതാഗത കമ്മീഷണറെയും അഭ്യർത്ഥിച്ചു.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സംവിധാനത്തിന്റെ ഏകീകൃത നടപ്പാക്കലിന് കേന്ദ്രം ഉറപ്പ് നൽകേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു.

പണിമുടക്ക് ആരംഭിച്ചതോടെ കേരളത്തിൽ നിന്ന് ബെംഗളൂരു, ചെന്നൈ, മൈസൂരു, ഹോസൂർ തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രകൾ പൂർണ്ണമായി താറുമാറാകാൻ സാധ്യത.

വിവാഹ, ട്യൂർ, പള്ളിയാത്ര, കോർപ്പറേറ്റ് ട്രിപ്പ് തുടങ്ങിയവയും വൻതോതിൽ ബാധിക്കും.

English Summary

Inter-state tourist buses from Kerala will go on an indefinite strike from November 10, protesting what they call illegal tax collection and penalties imposed by Tamil Nadu and Karnataka authorities against All India Tourist Permit vehicles. The association demands immediate intervention from Kerala and the Central government to stop the unjust actions.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തി

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ'...

വേങ്ങരയുടെ ‘പ്രിയപ്പെട്ട ഡോക്ടർ’ യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ.

വേങ്ങരയുടെ 'പ്രിയപ്പെട്ട ഡോക്ടർ' യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ. തിരൂരങ്ങാടി: വേങ്ങര...

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: സംസാരത്തിൽ മിതത്വം പാലിക്കുക. ഇണയുടെ...

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി...

ബാറിലെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് കടത്തി; പെട്രോൾ കഥ പറഞ്ഞ് രക്ഷപ്പെട്ട സംഘം, അന്വേഷണത്തിൽ പുതിയ അറസ്റ്റ്

ബാറിലെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് കടത്തി; പെട്രോൾ കഥ പറഞ്ഞ് രക്ഷപ്പെട്ട...

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിലും വിയർപ്പൊഴുക്കി കേരളം. ഹീറ്റ് ഡോം പ്രതിഭാസം ചൂട് ഇരട്ടിയാക്കുന്നു

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിനാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന...

Related Articles

Popular Categories

spot_imgspot_img