web analytics

കോട്ടയത്തെ സെലിബ്രേഷൻ സാബു പിടിയിൽ

ഡ്രൈഡേകളിൽ മാത്രമല്ല, ദിവസവും ഇതുതന്നെ പണി;

കോട്ടയത്തെ സെലിബ്രേഷൻ സാബു പിടിയിൽ

ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അനധികൃത മദ്യവിതരണ ശൃംഖലയെ എക്സൈസ് സംഘം തകർത്തു.

തൃക്കൊടിത്താനം കണ്ടത്തിൽപറമ്പ് സ്വദേശി ചാർലി തോമസ് (47), അഥവാ ‘സെലിബ്രേഷൻ സാബു’ എന്നറിയപ്പെടുന്നയാളെ നാടകീയമായ ഓപ്പറേഷനിലൂടെ പിടികൂടുകയായിരുന്നു.

നാലുകോടി വളയംകുഴി ഭാഗത്ത് എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് നയിച്ച സംഘമാണ് പ്രതിയെ പിടികൂടിയത്.

നീണ്ട ആഴ്ചകളായി നടന്ന രഹസ്യാന്വേഷണത്തിന്റെ ഫലമായാണ് ഇയാളെ പിടികൂടാനായത് എന്ന് എക്സൈസ് വ്യക്തമാക്കി.

റബർ കമ്പനികളും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചാർളിയുടെ ശൃംഖല ജില്ലയിലുടനീളം മദ്യം വിതരണം ചെയ്തിരുന്നതായാണ് നിഗമനം.

ഷാഡോ എക്സൈസ് യൂണിറ്റിലെ അംഗങ്ങൾ കെ. ഷിജു, പ്രവീൺ കുമാർ എന്നിവർ സെയിൽസ് എക്സിക്യൂട്ടീവായി പ്രതിയുടെ ഇടപാടുകൾ നിരീക്ഷിച്ചാണ് രഹസ്യ ഗോഡൗൺ കണ്ടെത്തിയത്.

റെയ്ഡിനിടെ 204 കുപ്പികളിൽ നിന്നായി 102 ലിറ്റർ മദ്യം പിടിച്ചെടുത്തു. ‘ഹണി ബീ’, ‘സിക്സർ’, ‘സെലിബ്രേഷൻ’, ‘ഓൾഡ് ചെഫ്’, ‘കൂറിയർ നെപ്പോളിയൻ’ തുടങ്ങിയ നിരവധി ബ്രാൻഡുകൾ ഇവിടെയുണ്ടായിരുന്നു.

പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ ആവശ്യപ്പെട്ട മദ്യം വീടുകളിൽ എത്തിച്ച് നൽകുന്ന സംവിധാനമായിരുന്നു പ്രതിയുടെ ‘സർവീസ്’.

400 രൂപ വിലയുള്ള കുപ്പി 550 രൂപയ്ക്ക് വിറ്റ് ദിവസേന ഏകദേശം 150 കുപ്പികൾ വിറ്റഴിച്ചിരുന്നതായി എക്സൈസ് കണ്ടെത്തി.

ഓപ്പറേഷനിൽ എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിനൊപ്പം അസി. ഇൻസ്പെക്ടർ ആന്റണി മാത്യു,

പ്രിവന്റീവ് ഓഫീസർ ആർ. രാജേഷ്, ഷിജു, രതീഷ് കെ., പ്രവീൺ കുമാർ, കണ്ണൻ ജി. നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബി. ഷീബ, ഡ്രൈവർ എസ്. സിയാദ് എന്നിവർ പങ്കെടുത്തു.

English Summary:

Kottayam Excise officials have arrested Charlie Thomas (47), alias “Celebration Sabu,” identified as the district’s biggest illegal liquor distributor. The arrest was made in a dramatic operation led by Excise Inspector Abhilash at Valayamkuzhi, Changanassery. Acting on weeks of secret surveillance, officers uncovered a hidden godown containing 102 litres of fake liquor in 204 bottles. Charlie’s network reportedly supplied counterfeit liquor across Kerala, mainly targeting rubber companies and migrant worker camps. His operation offered doorstep delivery at any time, selling bottles worth ₹400 for ₹550, earning around ₹20,000 per day.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ ദുബായ്: പ്രവാസലോകത്ത്...

ഇന്‍ഷുറന്‍സ് തുകയ്ക്കായി പാമ്പിനെ ആയുധമാക്കി പിതാവിനെ കൊലപ്പെടുത്തി; മക്കള്‍ പിടിയില്‍

ചെന്നൈ:ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാനുള്ള അത്യന്തം ക്രൂരമായ പദ്ധതിയുടെ ഭാഗമായി സ്വന്തം പിതാവിനെ...

വയോധികയെ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന സംശയം

കൊച്ചി:ഇടപ്പള്ളിയിൽ വയോധികയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു ഗുവാഹത്തി: അസമിലെ ഹൊജായ്...

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക്...

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും ഇന്ത്യൻ ക്രിക്കറ്റ്...

Related Articles

Popular Categories

spot_imgspot_img