ആഗോള മിസൈൽ ഷീൽഡ്: ചൈനയുടെ പുതിയ പ്രതിരോധ അത്ഭുതം
ബീജിങ്: ചൈന ആഗോള മിസൈൽ പ്രതിരോധ സംവിധാനമായ ‘ഡിസ്ട്രിബ്യൂട്ടഡ് എർലി വാണിങ് ഡിറ്റക്ഷൻ ബിഗ് ഡാറ്റ പ്ലാറ്റ്‌ഫോം’ (DEWDBDP) വികസിപ്പിച്ചെടുത്തതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ഗോൾഡൻ ഡോം’ പദ്ധതിയെ അനുസ്മരിപ്പിക്കുന്ന ഈ സംവിധാനം, കര, കടൽ, ആകാശം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ ഒരുമിച്ച് നേരിടാനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
സ്റ്റാലിൻ സർക്കാരിൻ്റെ അപ്രതീക്ഷിത നീക്കം; ശ്രദ്ധേയമായ പ്രഖ്യാപനം
ആയിരം മിസൈലുകൾ ഒരുമിച്ച് തകർക്കുന്ന കരുത്ത്
ചൈനയുടെ ഈ പ്രതിരോധ സംവിധാനത്തിന് ആയിരം മിസൈലുകൾ ഒരേ സമയം നിരീക്ഷിക്കാനും തകർക്കാനും കഴിയും.
ബിഗ് ഡാറ്റ സാങ്കേതിക വിദ്യയെ ആശ്രയിച്ച് എർലി വാണിങ് സിഗ്നലുകൾ വിതരണം ചെയ്ത് തത്സമയം പ്രതിരോധം ഏകോപിപ്പിക്കുന്നതിലും ഇത് പ്രാവീണ്യം തെളിയിക്കും.
കര, കടൽ, വായു, ബഹിരാകാശം എന്നീ മേഖലകളിൽ നിന്നുള്ള എല്ലാ ആക്രമണങ്ങളും മുന്നറിയിപ്പ് ഘട്ടത്തിലേ കണ്ടെത്താനാകും.
ചൈനീസ് പ്രതിരോധത്തിൽ ഗെയിംചേഞ്ചർ
ചൈനീസ് പി.എൽ.എ. യുടെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. ഈ ശൃംഖല ലോക വ്യാപകമായി പ്രവർത്തിക്കുന്ന ആദ്യ മിസൈൽ പ്രതിരോധ സംവിധാനം എന്ന പ്രത്യേകത കൈവരിക്കും. രാജ്യസുരക്ഷയിലേക്കുള്ള നിർണായക മുന്നേറ്റമായി ഇത് വിലയിരുത്തപ്പെടുന്നു.
ട്രംപിൻ്റെ ‘ഗോൾഡൻ ഡോം’നെ മറികടക്കുമോ?
യു.എസ് ന്റെ ‘ഗോൾഡൻ ഡോം’ പദ്ധതി വെല്ലുവിളികളിൽ മുങ്ങിക്കിടക്കുമ്പോൾ, ചൈനയുടെ ഈ നീക്കം അതിനെ ഒരു മുഴം മുന്നിൽത്തള്ളിയതായി നിരീക്ഷകർ വിലയിരുത്തുന്നു.
വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ചൈനയുടെ ഈ നീക്കം അമേരിക്കയ്ക്ക് തന്ത്ര പ്രധാന തിരിച്ചടിയായി മാറാനും സാധ്യതയുണ്ട്.
അതേസമയം, ഈ നീക്കം അന്താരാഷ്ട്ര സമാധാനത്തിന് വെല്ലുവിളിയാകുമോ എന്ന ആശങ്കകളും നിലനിൽക്കുന്നു.
പി എല്‍ എയുടെ നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ആഗോള മിസൈല്‍ ഷീല്‍ഡ് യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നത്.
പ്രാരംഭ ഘട്ടം കടന്നാന്‍ അതിവേഗം ഈ സംവിധാനം യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് ചൈനയുടെ പ്രതീക്ഷ.
English Summary:
China has reportedly developed a global missile defense system named the “Distributed Early Warning Detection Big Data Platform (DEWDBDP).” The system can simultaneously detect and destroy up to a thousand missiles from land, sea, air, and space. Analysts view this as China’s major step ahead of Donald Trump’s “Golden Dome” project, reshaping global defense dynamics. China’s People’s Liberation Army (PLA) is leading the project, which marks a crucial advancement toward strengthening the nation’s overall security infrastructure.









