web analytics

തിരുവനന്തപുരം ജില്ലാ ജയിലിൽ ക്രൂരമർദനം

തിരുവനന്തപുരം ജില്ലാ ജയിലിൽ ക്രൂരമർദനം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലിനുള്ളിൽ റിമാൻഡ് തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചതായി പരാതി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ തടവുകാരൻ ബിജുവിനാണ് മർദനമേറ്റത്.

അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ് ബിജു. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ബിജുവിന്റെ ജീവൻ നിലനിർത്തുന്നത്.

സഹപ്രവ‌ർത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പത്തനംതിട്ട സ്വദേശി ബിജുവിനെ അറസ്റ്റിലായത്. ഇക്കഴിഞ്ഞ 12-ാം തീയതിയാണ് താൽക്കാലിക ജീവനക്കാരനായിരുന്ന ബിജുവിനെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തത്.

റിമാൻഡ് ചെയ്യുന്ന സമയത്ത് ബിജു ചില മാനസിക പ്രശ്‌നങ്ങൾ കാട്ടിയിരുന്നു. അതിനാൽ തന്നെ ഇയാൾക്ക് ചികിത്സ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

പിന്നീട് 13-ാം തീയതി വൈകിട്ടാണ് ജില്ലാ ജയിലിലെ ഓടയിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെന്ന പേരിൽ ജയിൽ ഉദ്യോഗസ്ഥർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് സ്‌കാൻ ചെയ്‌ത് നോക്കിയപ്പോൾ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി.

എന്നാൽ, മർദന ആരോപണം ജയിൽ ഉദ്യോഗസ്ഥർ നിഷേധിച്ചു. 12-ാം തീയതി തന്നെ കോടതി നിർദേശപ്രകാരം ജനറൽ ആശുപത്രിയിലെത്തിച്ചു.

പിറ്റേദിവസം മെഡിക്കൽ കോളേജിലെത്തിച്ച് സ്‌കാൻ ചെയ്‌തപ്പോഴാണ് ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി കണ്ടെത്തിയത്.

എന്നാൽ ജയിൽ ഉദ്യോഗസ്ഥരാരും മർദിച്ചിട്ടില്ല. ബിജു ജയിലിലുണ്ടായിരുന്നപ്പോഴുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളുമുണ്ട്.

മാനസിക പ്രശ്‌നമുള്ള പ്രതി ഡോക്‌ടർമാരോട് എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

യുവാവിന്റെ കൈപ്പത്തി തകർന്നു

ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട്‌ പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു. തൃശൂർ ചാവക്കാട് അതിസുരക്ഷാമേഖലയായ കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിലാണ് സംഭവം.

ചാവക്കാട് മടപ്പേൻ സൽമാൻ ഫാരിസാ(26)ണ് ഗുണ്ട് പൊട്ടിച്ചത്. സംഭവത്തിൽ യുവാവിന്റെ വലതുകൈപ്പത്തി തകർക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഫാരിസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. റീൽസ് എടുക്കുന്നതിനു വേണ്ടിയാണ് ഫാരിസും സംഘവും ഗുണ്ടുമായി ലൈറ്റ് ഹൗസിന് മുകളിൽ കയറിയതെന്ന് ചാവക്കാട് പൊലീസ് പറയുന്നു.

പിന്നാലെ ലൈറ്റ് ഹൗസിന് മുകളിൽനിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതോടെ ജനം പരിഭ്രാന്തിയിലായി.

ഉദ്യോഗസ്ഥരും നാട്ടുകാരും ഇവിടേക്ക് എത്തിയപ്പോഴേക്കും പരിക്കേറ്റ യുവാവുമായി കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് പോയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Summary: A complaint has been raised that jail officials brutally assaulted a remand prisoner inside the Thiruvananthapuram district jail. The victim has been identified as Biju, a former employee of Peroorkada Mental Health Centre.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

കൗൺസിലിംഗിന് എത്തിയ 19കാരിയെ പീഡിപ്പിച്ച കേസ്: പള്ളി വികാരി അറസ്റ്റിൽ; പിടികൂടിയത് വേളാങ്കണ്ണിയിൽ നിന്ന്

കോട്ടയം: കൗൺസിലിംഗിനായി എത്തിയ 19 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ...

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത്...

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

ബൂത്തിലേക്ക് മൊബൈൽ ഫോൺ അനുവദിക്കില്ല, ഇവിഎമ്മിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ; പുതിയ മാറ്റങ്ങൾ

ബൂത്തിലേക്ക് മൊബൈൽ ഫോൺ അനുവദിക്കില്ല, ഇവിഎമ്മിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ; പുതിയ...

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! ഗ്രൂപ്പ് അഡ്മിൻമാർക്ക് പണി വരുന്നു; ഇതാ പോലീസിന്റെ കർശന നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ സോഷ്യൽ...

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; ഫലം രാത്രിയോടെ

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; ഫലം രാത്രിയോടെ ഡല്‍ഹി: രാജ്യസഭയിലെ 37...

Related Articles

Popular Categories

spot_imgspot_img