web analytics

‘ഇത് എന്റെ സഹോദരനാണ്, രക്ഷിക്കണം’; പുള്ളിപ്പുലിക്ക് രാഖി കെട്ടി യുവതി; ഇതെന്താണെന്ന് അമ്പരന്നു നെറ്റിസൺസ്: വീഡിയോ

പുള്ളിപ്പുലിക്ക് രാഖി കെട്ടി യുവതി; ഇതെന്താണെന്ന് അമ്പരന്നു നെറ്റിസൺസ്

ഞെട്ടിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിവാഴുകയാണ്. ഉപയോക്താക്കളില്‍ അമ്പരപ്പും ഭയവും ജനിപ്പിച്ച് ഒരു യുവതി പുള്ളിപ്പുലിയുടെ മുന്‍ കാലില്‍ രാഖി കെട്ടുന്ന വീഡിയോ ആണിത്.

രാജസ്ഥാനിൽ നിന്നുള്ളതായിരുന്നു വീഡിയോ. വീഡിയോയില്‍ ആളുകൾക്ക് നടുനില്‍ ഇരിക്കുന്ന ഒരു പുള്ളിപ്പുലിയുടെ മുന്‍കാലില്‍ ഒരു സ്ത്രീ രാഖി കെട്ടുന്നത് കാണാം.

ഏറെ സമയമെടുത്താണ് ഇവര്‍ രാഖി കെട്ടുന്നത്. നിരവധി പേര്‍ സ്ത്രീയ്ക്കും പുലിക്കും ചുറ്റുമായി നില്‍ക്കുന്നതും കാണാം. 27 സെക്കന്‍റ് മാത്രമാണ് വീഡിയോയ്ക്കുള്ളത്.

രാഖി കെട്ടിയ ശേഷം സ്ത്രീ എഴുനേല്‍ക്കുകയും അത് തന്‍റെ സഹോദരനാണെന്നും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെടുന്നു. ഇതിനിടെ ഒരാൾ വന്ന് അവന്‍റെ കഴുത്തില്‍ തടവുന്നതും കാണാം.

കുറച്ച് ദിവസങ്ങളായി പുള്ളിപ്പുലി ഇവിടെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നുവെന്നും അതിന് മനുഷ്യരെ പേടിയില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വനംവകുപ്പ് അപകടകാരിയാണെന്നും പുലിയില്‍ നിന്നും അകലം പാലിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.

വീഡിയോയിൽ വൈകാരിക രംഗമായി തോന്നാമെങ്കിലും പുലിയുടെ സ്വഭാവം പ്രവചനാതീതമാണെന്നും അപകട സാധ്യത കൂടുതലാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ ഒരുങ്ങുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ കുറിപ്പുകളെഴുതാനെത്തി. ചിലര്‍ യുവതിയെ പ്രശംസിച്ചപ്പോൾ മറ്റ് ചിലര്‍ പുലിയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇതാരാണ്..? പാസ്സ്പോർട്ടിലെ ഫോട്ടോയുമായി പുലബന്ധം പോലുമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് തിരിച്ചറിഞ്ഞ് അധികൃതർ…! VIDEO:

വിമാനത്താവളത്തിൽ ചെല്ലുബോൾ നമുക്ക് പലതരത്തിലുള്ള സുരക്ഷാ പരിശോധനകൾ ഉണ്ട്. ഇത് വിജയിക്കാതെ വിമാനത്തിൽ യത്ര ചെയ്യാൻ സാധ്യമല്ല. അത്തരത്തിൽ ഒരു പരിശോധനയുടെ വാർത്തയാണിത്. എന്നാൽ സാധാരണ പരിശോധന ആയിരുന്നില്ല നടന്നത്.

വിമാനത്താവളത്തിൽ പരിശോധനയ്ക്കിട പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ലെന്ന കാരണത്താൽ യുവതിയുടെ മേക്കപ് തുടപ്പിച്ച് വിമാനത്താവളത്തിലെ ജീവനക്കാരി.

കോസ്മെറ്റിക് സർജറിക്കു പിന്നാലെ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ 40 മിനിറ്റോളമാണ് അവരെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞത്.

WATCH VIDEO:

https://www.instagram.com/p/DJFB33FOBDg/?utm_source=ig_embed&utm_campaign=invalid&ig_rid=0de39466-845a-490e-ad50-d7d651c9d9d1

ചൈനയിലെ ഷാങ്ഷായ് എയർപോർട്ടിലാണ് സംഭവം. പാസ്പോർട്ടിലെ ഫോട്ടോയുമായി യാതൊരു സാമ്യവും ഇല്ലെന്നും അതിനാൽ പാസ്പോർട്ടിലെ ഫോട്ടോക്ക് സമാന രൂപമാകുന്നത് വരെ മേക്കപ്പ് തുടച്ചുകളയാനും വിമാനത്താവളത്തിലെ ജീവനക്കാർ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.

വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമിശ്രപ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

യുവതി ഇത്തരത്തിൽ മേക്കപ്പ് ചെയ്ത് എത്തിയത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമായി തീർന്നെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.



spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി; മൂന്ന് മണിക്കൂറിൽ സമീപിച്ചത് നാൽപ്പതോളം പുരുഷന്മാർ !

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി ഹൈദരാബാദ് നഗരത്തിലെ സ്ത്രീസുരക്ഷയുടെ...

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു പാലക്കാട്...

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

Related Articles

Popular Categories

spot_imgspot_img