web analytics

പുലിയിൽ നിന്നും രക്ഷപെട്ട് ബൈക്ക് യാത്രികർ

പുലിയിൽ നിന്നും രക്ഷപെട്ട് ബൈക്ക് യാത്രികർ

സമീപ കാലത്തായി ഇന്ത്യയിലെമ്പാടും വന്യമൃഗങ്ങൾ ഗ്രാമങ്ങളിലേക്ക് ഇറങ്ങി വളര്‍ത്തുമൃഗങ്ങളെയും മനുഷ്യരെയും അക്രമിക്കുന്ന സംഭവങ്ങൾ കൂടിവരികയാണ്.

കേരളത്തിൽ നിന്നും ആന്ധ്രയിൽ നിന്നും കര്‍ണ്ണാടകത്തിൽ നിന്നും ഗുജറാത്തില്‍ നിന്നും സമാനമായ നിരവധി റിപ്പോര്‍ട്ടുകളാണ് സമീപ കാലത്തായി പുറത്ത് വരുന്നത്. അത്തരം ഒരു വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.

ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ചാടി വീണ പുലിയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രികർ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്

പുലിയുടെ ചാട്ടം പിഴച്ചതിനാല്‍ മാത്രമാണ് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയ്ക്ക് സമീപത്താണ് സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 7:00 മണിയോടെ അലിപിരിയിലെ മൃഗശാല പാർക്കിന് സമീപത്ത് കൂടി പോവുകയായിരുന്ന ബൈക്ക് യാത്രക്കാരെയാണ് പുള്ളിപ്പുലി ആക്രമിച്ചത്.

ദൃശ്യങ്ങളില്‍ മുന്നിലെ ബൈക്കിയിൽ പോകുന്ന രണ്ട് യാത്രക്കാരെ കാണാം. പെട്ടെന്ന പൊന്തക്കാടുകൾക്കിടയില്‍ നിന്നും ഒരു പുള്ളിപ്പുലി ചാടി വരികയും പിന്നിലുള്ളയാളെ പിടികൂടാന്‍ ശ്രമിക്കുന്നു.

എന്നാല്‍ പുലിയുടെ ചാട്ടം പിഴയ്ക്കുകയും അത് റോഡിലേക്ക് അടിച്ച് വീഴുകയുമായിരുന്നു. പിന്നാലെ എത്തിയ കാറിന് അടിയില്‍പ്പെടാതിരിക്കാന്‍ പുലി പെട്ടെന്ന് തന്നെ അവിടെ നിന്നും രക്ഷപ്പെടുകയാണ്. തൊട്ട് പിന്നാലെയുണ്ടായിരുന്ന കാറിന്‍റെ ഡാഷ്ക്യാം ദൃശ്യങ്ങൾ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

Summary:
In a shocking incident near Tirupati in Andhra Pradesh, a tiger leaped at two people traveling on a bike. Fortunately, the tiger missed its jump, allowing the bike riders to narrowly escape without injury. The encounter was a close shave, highlighting the dangers of wildlife crossing paths with humans in such areas.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ...

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട്: കഴിഞ്ഞ ദിവസം കാണാതായ...

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും...

കെഎസ്ആർടിസി എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്; കോയമ്പത്തൂർ സർവീസ് പത്ത് ദിവസമായി നിലച്ചു

കെഎസ്ആർടിസി എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്; കോയമ്പത്തൂർ സർവീസ് പത്ത്...

മലക്കപ്പാറയെ നടുക്കി പുലിമട; 70-കാരിയെ വീടിന് മുന്നിൽ നിന്ന് കടിച്ചുകീറി ഭക്ഷിച്ചു

തൃശൂർ: മലക്കപ്പാറയിൽ ജനവാസ മേഖലയെ നടുക്കി വീണ്ടും വന്യമൃഗ ആക്രമണം. ഷോളയാർ...

പതിനായിരം രൂപയുടെ കടം, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ!വടകര സ്വദേശി വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ‘ലോൺ ആപ്പ്’ മാഫിയ?

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ 25-കാരൻ വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ...

Related Articles

Popular Categories

spot_imgspot_img