കുന്നംകുളത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം
തൃശൂർ: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. 5 പേർക്ക് പരിക്കേറ്റു. കുന്നംകുളം ചൂണ്ടലിൽ ആണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിനായക ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർന്നതിനു ശേഷം മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.
കോഴിക്കോട് അപകടം; ഒരാൾ മരിച്ചു
ഫറോക്ക്: കോഴിക്കോട് ദേശീയപാതയിൽ ഫറോക്ക് പുതിയ പാലത്തിന് സമീപം നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് രണ്ട് കാറുകളിൽ ഇടിച്ച് വലിയ അപകടം. കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ബഷീർ (60) ആണ് സംഭവത്തിൽ മരിച്ചത്.
അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ദൃക്‌സാക്ഷികളുടെ പറഞ്ഞു പ്രകാരം, അമിത വേഗതയിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറുകളിലേക്ക് ഇടിച്ചതോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്.
പുതിയ പാലം വഴിയുള്ള വാഹന ഗതാഗതം പൂർണമായി സ്തംഭിച്ച സാഹചര്യത്തിൽ വാഹനങ്ങൾ ഫറോക്ക് പഴയപാലം വഴിയാക്കിയാണ് തിരിച്ചുവിട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
വാഗമണ്ണിൽ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു
വാഗമൺ കണ്ടുമടങ്ങിയ നാലംഗ സംഘത്തിലൊരാൾ കുമ്പങ്കാനം ചാത്തൻപാറ വ്യൂപോയിൻ്റ് ഭാഗ ത്ത് കൊക്കയിൽ വീണു മരിച്ചു.
എറണാകുളം തോപ്പും പടി സ്വദേശി തോബിയാസ് (58) ആണ് കാൽവഴുതി കൊക്കയിൽ വീണത്. കെഎസ്ഇബി മുൻ ജീവനക്കാരനാണ് തോബിയാസ്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
മറ്റ് മൂന്നുപേർക്കൊപ്പം കാറിൽ വാഗ മൺ സന്ദർശിച്ച് തിരികെ വരുകയായിരുന്നു. ഉടൻ മൂലമറ്റത്തുനിന്ന് അഗ്‌നിരക്ഷാ സേനയും കാഞ്ഞാർ പോലീസും രാത്രി തിരച്ചിൽ നടത്തി.
രാത്രിസമയവും ശക്തമായ മഴയും മഞ്ഞുമുള്ള കാലാവ സ്ഥയുമുള്ളതിനാൽ തിരച്ചിൽ ദുഷ്‌കര മായിരുന്നു. പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
തൊടുപുഴയിൽനിന്നുള്ള അഗ്‌നിരക്ഷാസേനയും സംഭവസ്ഥലത്തെത്തിയിരുന്നു. ഡിസംബർ 31-ന് അർധരാത്രി യിൽ പുതുവൽസരം ആഘോഷിക്കാനെത്തിയ കരിങ്കുന്നം സ്വദേശിയായ യുവാവും ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.
വാഗമൺ സഞ്ചാരികളുടെ പ്രധാന വിശ്രമ-വിനോദ ഇടമാണ് ചാത്തൻപാറയും വ്യൂപോയിൻ്റുകളും. അതിനിടെ, മൂലമറ്റത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനം അപകടസ്ഥലത്തിന് സമീപം തകരാറിലായി. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ജീപ്പിലാണ് സേനാംഗങ്ങൾ അപകടസ്ഥലത്തെത്തിയത്.
Summary: A private bus lost control and overturned in an accident at Choondal near Kunnamkulam. Five people sustained injuries. The incident occurred around 5 PM. The Vinayaka bus was traveling from Kunnamkulam towards Thrissur when the accident took place.