web analytics

ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടു വരൂ…..! വിവാഹമോചന നടപടികൾക്കായി എത്തിയ ദമ്പതികൾക്ക് വ്യത്യസ്ത ഉപദേശം നൽകി സുപ്രീം കോടതി

വിവാഹമോചനം സംബന്ധിച്ച നടപടികൾക്കായി എത്തിയ ദമ്പതിമാര്‍ക്കു വ്യത്യസ്ത ഉപദേശം നൽകി സുപ്രീം കോടതി. ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടു വരാൻ പറഞ്ഞ കോടതി, പഴയതിനെയെല്ലാം കയ്പുള്ള ഗുളികപോലെ വിഴുങ്ങിക്കളയണമെന്നു പറഞ്ഞ കോടതി പുതിയ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു. അടുത്ത ദിവസം വീണ്ടും കേസ് പരിഗണിക്കുമ്പോൾ ദമ്പതികളിൽ നിന്നും ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

യുവാവും യുവതിയും 2023 മുതൽ വേർപിരിഞ്ഞു കഴിയുകയാണ്. വിവാഹമോചന കേസ് നടക്കുന്നതിനാൽ ഇവരുടെ 3 വയസ്സുള്ള കുട്ടിക്കൊപ്പം വിദേശയാത്ര നടത്താൻ അനുമതി തേടി യുവതി ഹർജി നൽകിയിരുന്നു. രേഖകളിൽ ഒപ്പ് വയ്ക്കാൻ ഭർത്താവ് തയാറാകുന്നില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു യുവതി പരാതി നൽകിയത്.

കുട്ടിയെ കൂട്ടി ഭാര്യ വിദേശത്തേക്കു പോയാൽ പിന്നീട് മടങ്ങി വരാൻ സാധ്യതയില്ലെന്നും തനിക്ക് കുട്ടിയെ കാണാതിരിക്കാൻ സാധിക്കില്ലെന്നും യുവാവ് കോടതിയിൽ പറഞ്ഞു. ഒന്നിച്ചിരുന്നു സംസാരിച്ചാൽ തീർക്കാവുന്ന പ്രശ്നങ്ങളേ ഇരുവരും തമ്മിലുള്ളുവെന്നും പുറത്ത് പോയി വൈകുന്നേരത്തെ കാപ്പിയും രാത്രിയിലെ അത്താഴവും ഒരുമിച്ചു കഴിക്കാനും ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ എന്നിവർ പറഞ്ഞു.

അതിനു പക്ഷേ കോടതിയുടെ കന്റീൻ പറ്റിയ ഇടമല്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ എന്നിവരുടെ ബെഞ്ചാണ് ദമ്പതികളെ അനുനയിപ്പിക്കാനുള്ള മാർഗം സ്വീകരിച്ചത്. കേസ് മറ്റൊരു ദിവസം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഫാഷൻ സംരംഭകയായ യുവതിയും പാക്കേജ്‍ഡ് ഫുഡ് കമ്പനി ഉടമയായ യുവാവുമാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി കൊച്ചി: സംസ്ഥാനത്തെ...

പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമം! തൃശൂർ പൂരത്തിന് 20-ന് കൊടിയേറും; ആനച്ചമയം മുതൽ വെടിക്കെട്ട് വരെ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇനി ദിവസങ്ങൾ മാത്രം. സാംസ്കാരിക...

നിതിൻ രാജിന്റെ മരണം: 25 മിനിറ്റ് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

നിതിൻ രാജിന്റെ മരണം: 25 മിനിറ്റ് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു കണ്ണൂർ:...

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും ന്യൂഡൽഹി:...

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം അഹമ്മദാബാദ്:...

Related Articles

Popular Categories

spot_imgspot_img