web analytics

പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ; എട്ടു വയസ്സുകാരിയെ ക്രൂരമായി മർദിച്ച അച്ഛൻ കസ്റ്റഡിയിൽ

കണ്ണൂർ: എട്ടുവയസ്സുകാരിയെ ക്രൂരമായി മർദിച്ച അച്ഛനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കണ്ണൂർ ചെറുപുഴയിലാണ് സംഭവം.

മലാങ്കടവ് സ്വദേശി മാമച്ചനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കേസെടുക്കാൻ റൂറൽ എസ്പി നിർദേശം നൽകുകയായിരുന്നു.

എന്നാൽ നടുക്കുന്ന ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്.

കുട്ടിയുടെ അച്ഛനും അമ്മയും അകന്നാണ് കഴിയുന്നത്. അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് നിലവില്‍ രണ്ട് കുട്ടികളുമുള്ളത്. അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടി പറയുന്നത്.

എന്നാൽ, പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളി‍ല്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

പ്രാങ്ക് വീഡിയോ ആണെന്ന് കണ്ടിട്ട് തോന്നുന്നില്ലെന്ന് പയ്യന്നൂർ ഡിവൈഎസ്പി പറഞ്ഞു. കുട്ടികൾ എന്തുകൊണ്ടാണ് പ്രാങ്ക് വീഡിയോ ആണെന്ന് പറഞ്ഞതെന്ന് ചോദിച്ച് മനസിലാക്കും.

എട്ടുവയസ്സുകാരിയെ മർദിക്കുന്ന വീഡിയോ പുറത്തായ സംഭവത്തിൽ അച്ഛനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെന്നും പയ്യന്നൂർ ഡിവൈഎസ്പി വ്യക്തമാക്കി.

എംവിഡിക്ക് ഔദ്യോഗിക പതാകയായി; ഗതാഗത കമ്മീഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

വിശ്വാസമുള്ള യുവതി ഭക്തർ വീട്ടിലിരിക്കും’; ശബരിമല കേസിൽ ശ്രദ്ധേയ നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന

വിശ്വാസമുള്ള യുവതി ഭക്തർ വീട്ടിലിരിക്കും'; ശബരിമല കേസിൽ ശ്രദ്ധേയ നിരീക്ഷണവുമായി ജസ്റ്റിസ്...

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില നിലമ്പൂർ:...

ദോഹ സർവീസ് വീണ്ടും; ഇൻഡിഗോ വിമാനങ്ങൾ മെയ് 1 മുതൽ പുനരാരംഭിക്കും

ദോഹ സർവീസ് വീണ്ടും; ഇൻഡിഗോ വിമാനങ്ങൾ മെയ് 1 മുതൽ പുനരാരംഭിക്കും തിരുവനന്തപുരം:...

പശ്ചിമേഷ്യൻ യുദ്ധം 60-ാം ദിവസത്തിലേക്ക്: ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്; ഇറാൻ യുദ്ധത്തിനായി ഇതുവരെ ചെലവാക്കിയത് 25 ബില്യൺ ഡോളർ

പശ്ചിമേഷ്യൻ യുദ്ധം 60-ാം ദിവസത്തിലേക്ക്ടെഹ്റാൻ: പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം സംവിധാനം വരുന്നു

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം...

ഊട്ടിയിൽ ‘പൂക്കാലം’; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം

ഊട്ടിയിൽ 'പൂക്കാലം'; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം ഊട്ടി: സീസൺ തിരക്കിനെ...

Related Articles

Popular Categories

spot_imgspot_img