എംവിഡിക്ക് ഔദ്യോഗിക പതാകയായി; ഗതാഗത കമ്മീഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു

തിരുവനന്തപുരം: മോട്ടർ വാഹനവകുപ്പിന് ഇനി മുതൽ പ്രത്യേക ഔദ്യോഗിക പതാക. ഗതാഗത കമ്മീഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. യൂണിഫോം സേനയാണെങ്കിലും മോട്ടർ വാഹനവകുപ്പിന് ഇതുവരെ ഔദ്യോഗിക പതാക ഉണ്ടായിരുന്നില്ല. ചുമപ്പും മഞ്ഞയും വെള്ളയും നിറത്തിൽ എംവിഡി എന്ന് ആലേഖനം ചെയ്തതാണ് പതാക. ഇതോടൊപ്പം മോട്ടർ വാഹന വകുപ്പ് ജൂൺ 1 ഇനി മുതൽ വകുപ്പുദിനമായി ആഘോഷിക്കും. 1958 ജൂൺ ഒന്നിനാണ് മോട്ടർവാഹന വകുപ്പു സ്ഥാപിതമായത്. അതുകൊണ്ടാണ് അന്ന് വകുപ്പുദിനമായി തിരഞ്ഞെടുത്തത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നാണ് പൊലീസ് … Continue reading എംവിഡിക്ക് ഔദ്യോഗിക പതാകയായി; ഗതാഗത കമ്മീഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു