web analytics

ഇന്റർനാഷനൽ ബുക്കർ പ്രൈസ് വീണ്ടും ഇന്ത്യയിലേക്ക്; ബാനു മുഷ്താഖിന്റെ ഹാര്‍ട്ട് ലാംപ് പുരസ്കാരം നേടിയത് വമ്പന്മാരെ പിന്തള്ളി

ഇന്റർനാഷനൽ ബുക്കർ പ്രൈസ് വീണ്ടും ഇന്ത്യയിലേക്ക്. കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖ് ആണ് അവാർഡിന് അർഹയായത്. ദക്ഷിണേന്ത്യയിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെയും പോരാട്ടങ്ങളെയും വിവരിക്കുന്ന 12 ചെറുകഥകളുടെ സമാഹാരമായ ‘ഹാർട്ട് ലാംപി’നാണ് ബാനു മുഷ്താഖ് പുരസ്കാരത്തിന് അര്‍ഹയായത്.

ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച സോൾവായ് ബാലിന്റെ ‘ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ’, വിൻസന്റ് ദി ലക്വയുടെ ‘സ്മോൾ ബോട്ട്’, ഹിരോമി കവകാമിയുടെ ‘അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിൻ സെൻസോ ലാട്രോനികോയുടെ ‘പെർഫെക്ഷൻ’, ആൻ സേറയുടെ ‘എ ലെപേഡ് സ്കിൻ ഹാറ്റ്’ എന്നിവയെ പിന്തള്ളിയാണ് ഹാര്‍ട്ട് ലാംപ് പുരസ്കാരം നേടിയത്.

മറ്റു ഭാഷകളിൽ നിന്ന് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണു ബുക്കർ ഇന്റർനാഷനൽ പുരസ്കാരം ഏര്‍പ്പെടുത്തിയത്. മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് കഥാസമാഹാരം ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്.

55 ലക്ഷം രൂപയാണ് സമ്മാനത്തുക രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കും ഈ തുക പങ്കിട്ടുനല്‍കും. ഓരോരുത്തർക്കും ഒരു ട്രോഫിയും സമ്മാനമായി നൽകും. 30 വർഷത്തിലേറെയായി എഴുതിയ കഥകളുടെ സമാഹാരമാണ് ഹാര്‍ട്ട് ലാംപ്.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

Other news

ഇന്ത്യൻ റെയിൽവേയുടെ ‘ക്രൗഡ് പുള്ളേഴ്സ്’ കേരളത്തിൽ! ആദ്യ നാല് സ്ഥാനങ്ങളും കേരളത്തിന്!

ഇന്ത്യൻ റെയിൽവേയുടെ 'ക്രൗഡ് പുള്ളേഴ്സ്' കേരളത്തിൽ! ആദ്യ നാല് സ്ഥാനങ്ങളും കേരളത്തിന്! തിരുവനന്തപുരം:...

ഓട്ടുരുളിയിൽ ഐശ്വര്യം നിറച്ച്, നിലവിളക്കിന്റെ പ്രഭയിൽ ശ്രീകൃഷ്ണനെ വണങ്ങി മലയാളികൾ  വിഷു ആഘോഷിക്കുമ്പോൾ

ഓട്ടുരുളിയിൽ ഐശ്വര്യം നിറച്ച്, നിലവിളക്കിന്റെ പ്രഭയിൽ ശ്രീകൃഷ്ണനെ വണങ്ങി മലയാളികൾ  വിഷു...

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന്

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന് തിരുവനന്തപുരം: സംസ്ഥാന...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

‘വാഴ 3’ പ്രഖ്യാപിച്ചു; ഇത്തവണ നായികമാർ, കഥയിൽ വലിയ ട്വിസ്റ്റ്

‘വാഴ 3’ പ്രഖ്യാപിച്ചു; ഇത്തവണ നായികമാർ, കഥയിൽ വലിയ ട്വിസ്റ്റ് മലയാള സിനിമയിലെ...

Related Articles

Popular Categories

spot_imgspot_img