web analytics

ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിലേക്ക് പിന്നാലെയെത്തിയ ബസ് പാഞ്ഞുകയറി; പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിലേക്ക് പിന്നാലെയെത്തിയ ബസ് പാഞ്ഞുകയറി പിഞ്ചുകുഞ്ഞ് മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ചന്നപട്ടണയിൽ നടന്ന അപകടത്തിൽ കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയിൽ അതുൽ– അലീന ദമ്പതികളുടെ മകൻ കാർലോ ജോ കുര്യൻ (1) ആണ് മരിച്ചത്.

കാർലോയുടെ മാതാവ് അലീന (33), മൂത്ത മകൻ സ്റ്റീവ് (3), അലീനയുടെ മാതാവ് റെറ്റി (57), ബന്ധുക്കളായ ആരോൺ (14), ആൽഫിൻ (16), കാർ ഡ്രൈവർ ആന്റണി (27) എന്നിവരെ ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുറത്തേയ്ക്ക് തെറിച്ചുവീണ കാർലോ തൽക്ഷണം മരിച്ചു. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അതുലും അലീനയും ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഹുസ്ക്കൂരിലാണ് താമസിക്കുന്നത്. അപകടസമയത്ത് അതുൽ ബെംഗളൂരുവിലായിരുന്നു. അലീന നാട്ടിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു അപകടം. കണ്ണൂരിൽനിന്നു ബെംഗളൂരുവിലേക്ക് വരികയായിരുന്ന കാർ, മഴയിൽ റോഡിലെ വെള്ളക്കെട്ടിൽ കയറിയതോടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറി‌യുകയായിരുന്നു. കാറോടിച്ചിരുന്ന ആന്റണി ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുമ്പോഴാണ്. ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കാറിന് മുകളിലേക്ക് ഇടിച്ചുകയറിയത്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img