web analytics

ചില്ലറയില്ലെങ്കിൽ യാത്രക്കൂലി വേണ്ട, പൊയ്ക്കോ എന്ന് ഡ്രൈവർ: പക്ഷെ അങ്ങിനങ്ങ് പോകാൻ യുവതി തയ്യാറായില്ല: പിന്നീട് നടന്നതുകണ്ട് കയ്യടിച്ച് ആളുകൾ…! : വീഡിയോ

ദേശീയ തലസ്ഥാനമായ ദില്ലിയില്‍ ഒരു ഓട്ടോ ഡ്രൈവറുടെ പ്രവര്‍ത്തിയും അതിന് ലഭിച്ച പ്രതിഫലവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. വിനോദ സഞ്ചാരത്തിനായെത്തിയ വിദേശ വനിതയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

‘താര ഗിവിംഗ് ജോയ് ഫുള്ളി’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. താരാ ഇന്‍ഗ്രാം എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചത്.

വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഓട്ടോയിലിരുന്നുള്ള ഒരു സംഭാഷണത്തിലൂടെയാണ് വീഡിയോയുടെ തുടക്കം. ‘എനിക്ക് ചില്ലറ വേണം’ എന്ന ഇംഗ്ലീഷുള്ള യുവതിയുടെ സംഭാഷണം കേട്ട് ഓട്ടോ ഡ്രൈവര്‍ ഹിന്ദിയില്‍ ‘കുഴപ്പമില്ല. അത് പ്രശ്നമാക്കേണ്ട, നിങ്ങൾ പോയിക്കോളൂവെന്ന് പറയുന്നു.

പിന്നീട് താന്‍ പറഞ്ഞത് യാത്രക്കാരിക്ക് മനസിലായില്ലെന്ന് തിരിച്ചറഞ്ഞ് അദ്ദേഹം ‘Don’t Worry, Don’t Worry’ എന്ന് പറയുന്നതും കേൾക്കാം. അവിശ്വസനായമായത് കേട്ടത് പോലെ യുവതി ‘തീര്‍ച്ചയാണോ’ എന്ന് എടുത്ത് ചോദിക്കുന്നു.

നിഷ്ക്കളങ്കമായ ചിരിയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഇതിനിടെ കോട്ട് ധരിച്ച ഒരു മനുഷ്യന്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ച് രംഗത്തെത്തുന്നു.

യുവതി, കോട്ട് ധരിച്ചയാളോട് ഓട്ടോ ഡ്രൈവറോട് അദ്ദേഹത്തിന്‍റെ സത്യസന്ധതയ്ക്കും കരുണയ്ക്കും പകരമായി 2,000 രൂപ സമ്മാനിക്കാമെന്ന് പറയാന്‍ പറയുന്നു.

watch video:

https://www.instagram.com/reel/DIc56IDtlph/?igsh=MWhjNTV5NHFvNXRqZg==

വല്ല 200 ഓ മറ്റോ കൊടുത്താല്‍ മതിയെന്നു കോട്ടിട്ട ആളുടെ മറുപടി. എന്നാല്‍ യുവതി തന്‍റെ തീരുമാനം മാറ്റുന്നില്ല. തുടർന്ന് കോട്ട് ധരിച്ചയാൾ യുവതി 2000 രൂപ അദ്ദേഹത്തിന്‍റെ കരുണയ്ക്ക് സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നവെന്ന് ഓട്ടോക്കാരനോട് പറഞ്ഞു. തുടർന്ന് യുവതി അദ്ദേഹത്തിന് 2,000 രൂപ നല്‍കുമ്പോൾ ഡ്രൈവര്‍ അതും തുറന്ന ചിരിയോടെ സ്വീകരിച്ചു.

ഓട്ടോ ഡ്രൈവറുടെ നിഷ്ക്കളങ്കത സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. അതേസമയം ഇരുവര്‍ക്കുമിടയില്‍ ദ്വിഭാഷിയായെത്തിയ കോട്ട് ധരിച്ച വ്യക്തിയെ സമൂഹ മാധ്യമ ഉപയോക്താക്കൾ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

Related Articles

Popular Categories

spot_imgspot_img