web analytics

ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ഈ 2 അസ്വസ്ഥതകൾ തോന്നാറുണ്ടോ…? ലിവർ ക്യാൻസർ ലക്ഷണമാവാം..!

ടോയ്ലറ്റ് ഉപയോഗിക്കുന്നവർ അത്യാവശ്യമായി ഈ ഒരു കാര്യം അറിഞ്ഞിരിക്കണം. ടോയ്‌ലെറ്റിൽ അനുഭവപ്പെടുന്ന രണ്ട് അസ്വഭാവികതകള്‍ ഒരുപക്ഷെ ഗുരുതരമായ ഒരു രോഗത്തിന്റെ ലക്ഷണമാവാം.

കൊളാഞ്ചിയോകാര്‍സിനോമ എന്ന് വൈദ്യശാസ്ത്ര ഭാഷയിൽ അറിയപ്പെടുന്ന ബൈല്‍ ഡക്റ്റ് കാന്‍സര്‍ എന്ന രോഗത്തിന്റെ ലക്ഷണമാവാം ഈ അസ്വസ്ഥതകൾ.

ബൈല്‍ ഡക്റ്റ് കാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ ആളുകള്‍ മലവിസര്‍ജ്ജനം നടത്തുന്ന സമയത്ത് മാത്രമെ കണ്ടെത്താനാകൂ.

ഈ രോഗം ബാധിച്ചവരില്‍ 20 ല്‍ ഒരാള്‍ വീതം മാത്രമാണ് രോഗം സ്ഥിരീകരിച്ച് അഞ്ചുവര്‍ഷത്തിലധികം ജീവിച്ചിരിക്കുക.

അസാധാരണമാം വിധം മങ്ങിയതോ ഇരുണ്ടതോ ആയ മൂത്രവും, വിളറിയ നിറത്തില്‍ കട്ടിയായ മലവുമാണ് ഈ രണ്ട് ലക്ഷണങ്ങള്‍ എന്നും അവര്‍ പറയുന്നു.

ബൈല്‍ ഡക്റ്റ് കാന്‍സര്‍ ബാധിച്ചാല്‍ അത് കരളുമായി ബന്ധിപ്പിക്കുന്ന നാളികളെ അടക്കും. ഇതുവഴി കരള്‍ ഉത്പാദിപ്പിക്കുന്ന ബൈല്‍ രക്തത്തിലേക്കും മറ്റ് കലകളിലേക്കും പടരും.

ശ്രമിക്കാതെ തന്നെ ശരീര ഭാരം കുറയുക, വയറു വേദന, പ്രത്യേകിച്ചും വയറിന്റെ വലതുഭാഗത്, പനി, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയൊക്കെ ഈ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്.

മഞ്ഞപ്പിത്തം ബാധിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലെ ചര്‍മ്മം മഞ്ഞ നിറത്തിലാവുക, കണ്ണ് മഞ്ഞ നിറത്തിലാവുക, ചര്‍മ്മത്തില്‍ ചൊറിച്ചില്‍ തുടങ്ങിയവയാണ് ഈ മാരക കാന്‍സറിന്റെ മറ്റ് ലക്ഷണങ്ങള്‍.

ഈ ലക്ഷണങ്ങള്‍ കാന്‍സറുമായി ബന്ധപ്പെട്ടതാണെങ്കില്‍ വളരെ നേരത്തെ കണ്ടെത്തിയാല്‍ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും. ഇത്തരം ലക്ഷണങ്ങള്‍ മറ്റു പല രോഗങ്ങള്‍ക്കും ഉള്ളതിനാല്‍ ഇവയിലേതെങ്കിലും അനുഭവപ്പെട്ടാല്‍ ഉടനടി ഡോക്ടറെ സന്ദര്‍ശിക്കണം.

spot_imgspot_img
spot_imgspot_img

Latest news

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം മേടം (അശ്വതി, ഭരണി,...

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി...

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മത്സ്യ വ്യാപാരിക്ക് ദാരുണാന്ത്യം

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മത്സ്യ വ്യാപാരിക്ക്...

‘ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു’; സന്ദേശിന്റെ മരണത്തിന് കാരണം മാനസിക സമ്മര്‍ദം

'ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു'; സന്ദേശിന്റെ മരണത്തിന്...

എൻജിനീയറിങ് ബുദ്ധി ഉപയോഗിച്ചത് കോപ്പിയടിക്ക്! ഷൂസിനുള്ളിൽ ബ്ലൂടൂത്ത്! 6 പേർ പിടിയിൽ

എൻജിനീയറിങ് ബുദ്ധി ഉപയോഗിച്ചത് കോപ്പിയടിക്ക്! ഷൂസിനുള്ളിൽ ബ്ലൂടൂത്ത്! 6 പേർ പിടിയിൽ റായ്പൂർ:...

Related Articles

Popular Categories

spot_imgspot_img