web analytics

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വധഭീഷണി: ഒരുകോടി രൂപ ആവശ്യപ്പെട്ടു: അന്വേഷണം

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പേസര്‍ മുഹമ്മദ് ഷമിക്ക് വധഭീഷണി സന്ദേശം. ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദശം അയച്ചത്. ഇ-മെയില്‍ വഴിയാണ് സന്ദേശം എത്തിയത്. രാജ്പുത് സിന്ദര്‍ എന്നു പേരുള്ള ഇ-മെയില്‍ ഐഡിയില്‍നിന്നാണ് ഭീഷണിസന്ദേശം വന്നതെന്ന് പോലീസ് പറയുന്നു. ഒരു കോടി രൂപയും ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഷമിയുടെ സഹോദരന്‍ ഹസീബ് അഹ്‌മദ് അമ്രോഹയിലെ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

വാക്സിനെടുത്തിട്ടും പേവിഷബാധ: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന പത്തനാപുരം സ്വദേശിനിയായ ഏഴുവയസുകാരി മരിച്ചു. ഏപ്രിൽ എട്ടിന് നായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്തിരുന്നെങ്കിലും പിന്നീട് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.

ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചതെന്നാണ് വിവരം.
മൂന്നു തവണ പ്രതിരോധ വാക്സീനെടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച കുട്ടിയെ പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പനി ബാധിച്ച കുട്ടിയെ കഴിഞ്ഞ മാസം 29ന് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. തുടർന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

നേരത്തെ പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചിരുന്നു. ഇതോടെ പേവിഷബാധയേറ്റ് ഒരു മാസത്തിനിടെ മൊത്തം 3 കുട്ടികളാണ് മരണപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

Other news

Related Articles

Popular Categories

spot_imgspot_img