web analytics

പെർഫ്യൂം കുടിച്ച യുവാക്കൾ പിടിയിൽ; പബ്ലിക് പ്രോസിക്യൂഷന് കൈമാറി കുവൈത്ത് പോലീസ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ രണ്ട് പ്രവാസികളെ കണ്ടെത്തി.

അമിതമായി മദ്യപിച്ച നിലയിലായിരുന്നു ഇവർ. പൊതുസ്ഥലത്ത് മദ്യപിച്ചതിന് പോലീസ്കേസ് ഫയൽ ചെയ്യുകയും 33ഉം 27ഉം വയസ്സുള്ള ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച് മൈദാൻ ഹവല്ലിയിൽ രണ്ട് പേർ ചലനമറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂമിലേക്ക് വിവരം അറിയിക്കുകയായിരുന്നു.

തിരക്കേറിയ നടപ്പാതയാണ് മൈദാൻ ഹവല്ലിയിലേത്. ഇവിടെ പൊതു മധ്യത്തിലാണ് ഇരുവരെയും അബോധാവസ്ഥയിൽ അധികൃതർ കണ്ടെത്തിയത്.

വിവരം ലഭിച്ചയുടൻ തന്നെ പോലീസ് പട്രോളിങ് സംഘം സംഭവ സ്ഥലത്തെത്തുകയായിരുന്നു. ഇരുവരും നിലത്ത് കിടക്കുകയായിരുന്നെന്നും ചുറ്റും കാൽനടയാത്രക്കാർ പരിഭ്രാന്തരായി നോക്കി നിൽപ്പുണ്ടായിരുന്നെന്നും കുവൈത്ത് പോലീസ് പറഞ്ഞു.

രണ്ടു പേരേയും അടിയന്തിര മെഡിക്കൽ ഉദ്യോ​ഗസ്ഥരുടെ സംഘം പരിശോധിക്കുകയും അവരുടെ അവസ്ഥ വിലയിരുത്തുകയും ചെയ്തു.

പെർഫ്യൂം ആല്‍ക്കഹോൾ കുടിച്ചതിനെ തുടർന്നാണ് ഇരുവരും അബോധാവസ്ഥയിലായതെന്ന് ഒടുവിൽ പരിശോധനയിൽ കണ്ടെത്തി. ബോധം തിരിച്ചുകിട്ടിയ ശേഷം ഇരുവരെയും ചോദ്യം ചെയ്തു.

പ്രമുഖ ബ്രാന്‍റിന്‍റെ പെർഫ്യൂം കുടിച്ചതായും ശേഷം ബോധം നഷ്ടപ്പെടുകയായിരുന്നെന്നും എങ്ങനെ റോഡിലെത്തി എന്നത് സംബന്ധിച്ച് യാതൊരു ഓർമയും ഇല്ലെന്നും ഇരുവരും ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img