web analytics

സാന്ദ്രയ്ക്ക് കണ്ണുകടിയും കുശുമ്പുമാണെന്ന് ലിസ്റ്റിന്‍ സ്റ്റീഫൻ

കൊച്ചി: വലിയ തെറ്റിനു തിരികൊളുത്തിയത് നടന്‍ നിവിന്‍ പോളിയാണെന്നു പറഞ്ഞിട്ടില്ലെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

ആ നടന്റെ പേര് പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സംഘടനയെ സമീപിക്കുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രതികരിച്ചു.

സാന്ദ്രയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ അസൂയ കാരണമാണ് ഇത്തരത്തില്‍ സംഘടനയിലെ ഓരോരുത്തരെ ആക്രമിക്കുന്നതെന്നും ലിസ്റ്റിന്‍ പറഞ്ഞു.

‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന സിനിമയുടെ പരിപാടിക്കിടയിലാണ് എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇതേക്കുറിച്ച് സംസാരിച്ചത്.

മറ്റുള്ളവര്‍ ഏറ്റെടുത്ത് ചര്‍ച്ചയാക്കാന്‍ വേണ്ടിയല്ല ഇതുപറഞ്ഞത്. വിളിച്ചു വരുത്തിയ ആളുകളോടാണ് ഇത് പറഞ്ഞത്. അക്കാര്യങ്ങള്‍ എടുത്ത് പറഞ്ഞ് ലിസ്റ്റിന്‍ സിനിമയില്‍ വലിയ ലോബിയാണെന്ന രീതിയില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.

താന്‍ പറഞ്ഞത് ആരെക്കുറിച്ചാണെന്ന് ആ ആള്‍ക്കും തങ്ങളുടെ ടീമിലുള്ളവര്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്.

പ്രശ്‌നം പറഞ്ഞ് പരിഹരിക്കേണ്ടത് ആ വ്യക്തിയുടെ കടമയാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രതികരിച്ചു. സാന്ദ്രയ്ക്ക് കണ്ണുകടിയും കുശുമ്പുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു നിര്‍മാതാവിന്റെ ആരോപണം. പിന്നാലെ ആ നടന്‍ നിവിന്‍ പോളിയാണെന്ന തരത്തില്‍ ചര്‍ച്ചകളും തുടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

Related Articles

Popular Categories

spot_imgspot_img