web analytics

കുറ്റാലം വെള്ളചാട്ടം കണ്ടു മടങ്ങവേ അപകടം; തെങ്കാശിയിൽ ആറു യുവാക്കൾക്ക് ദാരുണാന്ത്യം

കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങിയ ആറ് യുവാക്കൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇന്ന് പുലർച്ചെ നാല് മണിയോടെ തെങ്കാശി പുളിയങ്കുടിക്ക് സമീപമാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അപകടത്തിൽ കാർത്തിക് (28) വേൽ മനോജ് (24) പുളിയങ്കുടി സ്വദേശികളായ പോത്തിരാജ് (30), സുബ്രഹ്മണ്യൻ (27), മനോ സുബ്രഹ്മണ്യൻ (17) എന്നിവരാണ് മരിച്ചത്. കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. എതിരെ വന്ന സിമന്‍റ് ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്.

അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ആറുപേരെയും ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പുളിയങ്കുടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വാടകയ്ക്ക് എടുത്ത കാറിലാണ് അവധിദിനത്തിൽ സുഹൃത്തുക്കളായ ആറുപേരും കുറ്റാലത്തേക്ക് എത്തിയത്. ദിവസം മുഴുവൻ കുറ്റാലത്ത് ചെലവഴിച്ച ശേഷമാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.

Also read: ‘മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളെ ഏത് രീതിയിലാണ് നേരിട്ടത്’ ? അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അപഹാസ്യം: കെ സ് യു;

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

സരിഗയ്ക്ക് കൈ കൊടുക്കാതെ നടൻ ശങ്കർ, സോഷ്യൽ മീഡിയയിൽ വിമർശനം

സരിഗയ്ക്ക് കൈ കൊടുക്കാതെ നടൻ ശങ്കർ, സോഷ്യൽ മീഡിയയിൽ വിമർശനം കൊച്ചി: മിമിക്രി...

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ ന്യൂഡൽഹി: ക്രൈസ്തവ...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

ഗൂഗിൾ മാപ്പ് വഴികാട്ടിയത് സെക്രട്ടേറിയറ്റിലേക്ക്; വഴിതെറ്റി വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ

സെക്രട്ടേറിയറ്റിലേക്ക് വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള...

ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ഇനി കോഴിക്കോട് വരെ; സമയക്രമം അറിയാം

കോഴിക്കോട്: ഐടി നഗരമായ ബംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ കിലോമീറ്ററുകളോളം ബസ് കാത്തുനിന്നും...

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; രാജ്യസഭയിലേക്ക് വിളിച്ചാൽ റെഡി; ഐ.എം. വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; രാജ്യസഭയിലേക്ക് വിളിച്ചാൽ റെഡി; ഐ.എം. വിജയൻ തിരുവനന്തപുരം: സജീവ...

Related Articles

Popular Categories

spot_imgspot_img