web analytics

4മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ തമിഴ്നാട് സ്വദേശികളുടെ 4മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന കുഞ്ഞിനെ കാണാതാവുകയായിരുന്നു എന്നാണ് അച്ഛനും അമ്മയും പറയുന്നത്.

നാളുകളായി ഈ വാടക ക്വാർട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. ഇന്നലെ രാത്രിയും പതിവുപോലെ കുട്ടിയുമായി ഉറങ്ങാൻ കിടന്നെങ്കിലും, പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്.

കൂലിപ്പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കൾ. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിന് പിന്നിൽ ദുരൂഹത ഉണ്ടെന്നും, അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

വാഹന പരിശോധനയ്ക്കിടെ പോലീസ് സംഘത്തിന് നേരെ ആക്രമണം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പോലീസ് സംഘത്തിനുനേരെ ആക്രമണം നടത്തി ബൈക്കിലെത്തിയ രണ്ടംഗ സംഘം. അക്രമാസക്തരായ പ്രതികൾ കൺട്രോൾ റൂമിലെ എസ്ഐയെ മർദ്ദിക്കുകയും, ജീപ്പിൻറെ ചില്ല് തകർക്കുകയും ചെയ്തു. സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണ സമയത്ത് ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img