web analytics

അകാലത്തിൽ പൊലിഞ്ഞ സുരഭിക്ക് യാത്രാമൊഴിയേകി യുകെ മലയാളികൾ: സംസ്കാര ശുശ്രൂഷകൾ: LIVE VIDEO

കഴിഞ്ഞ ദിവസം നാട്ടിൽ വച്ച് അന്തരിച്ച യുകെ മലയാളി സുരഭി പി ജോണിനു യാത്രമൊഴിയേകി നാട്ടിലെ പ്രിയപ്പെട്ടവരും യുകെ മലയാളികളും. ഇന്ന് മാർച്ച് 18-ാം തീയതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കറുകുറ്റി ക്രിസ്തുരാജാശ്രമ ദേവാലയത്തിൽ വെച്ചാണ് മൃത സംസ്കാര ശുശ്രൂഷകൾ നടക്കുന്നത്.

ഈസ്റ്റ്‌ സസക്സ് ടൺബ്രിഡ്ജ് വെൽസിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സുരഭിയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുരഭിയുടെ അകാലത്തിൽ ഉള്ള വിയോഗം യുകെ മലയാളികളിൽ കനത്ത ദു:ഖമാണ് സമ്മാനിച്ചിരിക്കുന്നത്.

44 വയസു മാത്രം പ്രായമുണ്ടായിരുന്ന സുരഭി ഒരു വർഷമായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഒരുമാസം മുൻപാണ് യുകെയിൽ നിന്ന് നാട്ടിൽ എത്തിയത്.

തൃശൂർ പഴുവിൽ ആലപ്പാട്ട് പള്ളിപ്പുറത്തുകാരൻ ബിജോയ്‌ വർഗീസ് ആണ് ഭർത്താവ്. ബെൻ, റിച്ചാർഡ്, വിക്ടോറിയ എന്നിവരാണ് മക്കൾ. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി പൈനാടത്ത് പരേതരായ പി. ജെ. ജോൺ, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ.

ഷാജു പി. ജോൺ, ജോഷി പി. ജോൺ, ഷിബു പി. ജോൺ, ബിജു പി. ജോൺ (ഇരുവരും സ്റ്റോക്ക് ഓൺ ട്രെന്റ്, യുകെ) എന്നിവരാണ് സഹോദരങ്ങൾ.

സംസ്കാര ചടങ്ങുകൾ ലൈവായി കാണാം:

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img