web analytics

21-കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിയ്ക്കുള്ളിൽ ;കാണാതായിട്ട് മൂന്നുദിവസം

കാണാതായ 21-കാരിയുടെ മൃതദേഹം മൂന്നുദിവസത്തിനു ശേഷം അയൽവാസിയുടെ പൂട്ടിയിട്ട മുറിയ്ക്കുള്ളിൽനിന്ന് പോലീസ് കണ്ടെടുത്തു. പഞ്ചാബ് ലുധിയാനയിലെ ആസാദ് നഗറിലാണ് സംഭവം. യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പോലീസ് പറ‍ഞ്ഞു.

വിശ്വനാഥ് എന്നയാളുടെ മുറിയിൽനിന്നാണ് ശനിയാഴ്ച, യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിശ്വനാഥിനെ ഒക്ടോബർ മുപ്പതാം തീയതി മുതൽ കാണാനില്ല.

യുവതിയുടെ ശരീരത്തിൽ പുറമേയ്ക്ക് പരിക്കുകൾ ഒന്നും കാണാനില്ലെന്നും മരണകാരണം പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും പോലീസ് പറഞ്ഞു. അഞ്ചുകൊല്ലമായി താനും കുടുംബവും ആസാദ് നഗറിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. സമീപത്തെ മുറിയിലെ താമസക്കാരനായിരുന്നു വിശ്വനാഥ്. ഫഗ്‌വാരയിലെ ഒരു ട്രാൻസ്‌പോർട്ട് കമ്പനി ജീവനക്കാരനാണെന്നാണ് വിശ്വനാഥൻ പറഞ്ഞിരുന്നതെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

ഒക്ടോബർ മുപ്പതാം തീയതി, ജോലി കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് തന്നെ ജലന്ധർ ബൈപാസിലേക്ക് വിശ്വനാഥ് കൊണ്ടുപോയെന്നും യുവതിയുടെ പിതാവ് പറഞ്ഞു. സലേം തബരിക്ക് സമീപം കാത്തുനിൽക്കാൻ പറഞ്ഞു. മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും വിശ്വനാഥിനെ കാണാതെ വന്നതോടെ താൻ വീട്ടിലേക്ക് മടങ്ങി.

വിശ്വനാഥിന്റെ മുറി ആ സമയം പൂട്ടിയിട്ട നിലയിലായിരുന്നു. മകൾ ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ തന്നെ വിളിക്കുകയും യുവതി ജോലിക്ക് ചെന്നില്ലെന്ന് പറയുകയും ചെയ്തു, അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വനാഥ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ശനിയാഴ്ച വീട്ടുടമസ്ഥൻ വാതിൽ തുറന്നപ്പോഴാണ് മകളുടെ മൃതദേഹം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൃതദേഹം അഴുകിയ നിലയിലാണുള്ളതെന്നും കാണാതായ ദിവസം തന്നെ യുവതി കൊല്ലപ്പെട്ടിരിക്കാമെന്നും മോഡൽ ടൗൺ എസ്.എച്ച്.ഒ. സബ് ഇൻസ്‌പെക്ടർ അവ്‌നീത് കൗർ കൂട്ടിച്ചേർത്തു.

English summary : 21-year-old’s body inside the neighbor’s locked room; missing for three days

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img