web analytics

തോടിന് കുറുകെ അശാസ്ത്രീയ റോഡ് പണി; കനത്ത മഴയിൽ വെള്ളം കയറി ചത്തത് 2000 കോഴിക്കുഞ്ഞുങ്ങൾ

തിരുവനന്തപുരം: തലസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ വെള്ളം കയറി ചത്തത് 2000 കോഴിക്കുഞ്ഞുങ്ങൾ. ആയിരത്തോളം വാഴകളും നശിച്ചു. പോത്തൻകോട് അയിരുപ്പാറ മേലേവിള വാർഡിൽ പ്രദീപ് കുമാറിന്‍റെ കോഴിക്കുഞ്ഞുങ്ങളാണ് വെള്ളം കയറി ചത്തത്. 25 ചാക്ക് കോഴി തീറ്റകളും വെള്ളം കയറി നശിച്ചു.

കനത്ത മഴയിൽ സമീപത്തെ നീർചാലിന് കുറുകെയുള്ള പൈപ്പ് അടഞ്ഞതോടെയാണ് സമീപ പ്രദേശത്ത് മുഴുവൻ വെള്ളം കയറിയത്. എട്ട് ദിവസം പ്രായമായ ഇറച്ചി കോഴി കുഞ്ഞുങ്ങളാണ് ചത്തത്. നാല് ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായതായി കർഷകൻ പറഞ്ഞു.

തോടിന് കുറുകെ അശാസ്ത്രീയമായി റോഡ് പണി ചെയ്തതാണ് പ്രദേശത്ത് വെള്ളം കയറാൻ കാരണമായതായി പ്രദേശവാസികൾ പറയുന്നത്. ഇത് ആദ്യമായാണ് മഴയിൽ പ്രദേശത്ത് ഇത്തരത്തിൽ വെള്ളം കയറുന്നത്.

2000 chicks died

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img