web analytics

വടകരയിൽ കരവാനിനുള്ളിൽ 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വില്ലനായത് ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക

കോഴിക്കോട്: വടകരയിൽ കരവാനിനുള്ളിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപുകയെന്ന് കണ്ടെത്തല്‍. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് വില്ലനായത്. ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാൻ കാരണം. (2 people were found dead inside the caravan; The cause of death was toxic fumes from the generator)

മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി പ്രൊഫസർ പി പി അജേഷ് എന്നിവരാണ് കാരവനിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് വടകരയിൽ ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ വാഹനത്തിനകത്ത് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂരിൽ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തിയ ശേഷം എസിയിട്ട് വാഹനത്തിനുള്ളിൽ വിശ്രമിച്ചു. ഈ സമയമാണ് അപകടം നടന്നത്.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

Related Articles

Popular Categories

spot_imgspot_img