web analytics

ഇടിമിന്നലേറ്റ് 13 പേര്‍ക്ക് ദാരുണാന്ത്യം

ബെഗുസരായി: ബീഹാറില്‍ ഇടിമിന്നലേറ്റ് 13 പേര്‍ക്ക് ദാരുണാന്ത്യം. ബെഗുസരായി, ദര്‍ഭംഗ, മധുബനി, സമസ്തിപുര്‍ എന്നീ നാലു ജില്ലകളിലാണ് അപകടമുണ്ടായത്. ഈ ജില്ലകളിൽ ബുധനാഴ്ച രാവിലെ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു.

ബെഗുസരായിയില്‍ അഞ്ചുപേരും ദര്‍ഭംഗയില്‍ നാലുപേരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. മധുബനിയില്‍ മൂന്നുപേർക്കും സമസ്തിപുരില്‍ ഒരാൾക്കും ജീവൻ നഷ്ടമായി. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ആളുകള്‍ ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിതീഷ് കുമാർ അഭ്യര്‍ഥിച്ചു. 2023ല്‍ മാത്രം 275 പേരാണ് ബിഹാറില്‍ ഇടിമിന്നലേറ്റ് ജീവൻ നഷ്ടമായത്.

വിമാനത്തിനുള്ളിൽ യാത്രക്കാരനുമേൽ മൂത്രമൊഴിച്ച് സഹയാത്രികൻ; സംഭവം എയർ ഇന്ത്യയിൽ

ഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാരന് നേരെ സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി. ഡൽഹി- ബാങ്കോക്ക് AI 2336 വിമാനത്തിലാണ് സംഭവം.

പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാർ പറയുന്നു. വിഷയം പരിശോധിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img