web analytics

ഇനി ആ പരിപ്പ് സൊമാറ്റൊയിൽ വേവൂലാ;ഒരു രക്ഷയുമില്ല, റീഫണ്ടോട് റീഫണ്ട്;ഇനി എഐ പടങ്ങൾ വേണ്ട ഒറിജിനൽ മതിയെന്ന് സൊമാറ്റൊ

ന്യൂഡല്‍ഹി: പ്ലാറ്റ്‌ഫോമില്‍ നിന്ന് എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് സൃഷ്ടിച്ച ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ.Zomato says that no more AI pictures, originals are enough

തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചതായി നിരവധി ഉപഭോക്താക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ എക്‌സില്‍ കുറിച്ചു.

‘ഉപഭോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമിടയിലുള്ള വിശ്വാസ ലംഘനത്തിലേക്ക് ഇത് നയിക്കുന്നു. കൂടാതെ റീഫണ്ടുകള്‍ വര്‍ധിക്കാനും കുറഞ്ഞ ഉപഭോക്തൃ റേറ്റിങ്ങിനും കാരണവുമാകുന്നു’- ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.

‘ഇനി മുതല്‍ റെസ്റ്റോറന്റ് മെനുകളിലെ ഡിഷ് ഇമേജുകള്‍ക്കായി എഐ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഞങ്ങളുടെ റെസ്റ്റോറന്റ് പങ്കാളികളോട് അഭ്യര്‍ഥിക്കുന്നു, പ്ലാറ്റ്‌ഫോം ഈ മാസം അവസാനത്തോടെ മെനുകളില്‍ നിന്ന് അത്തരം ചിത്രങ്ങള്‍ സജീവമായി നീക്കംചെയ്യാന്‍ തുടങ്ങും’- ദീപീന്ദര്‍ ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

റെസ്റ്റോറന്റ് ഉടമകളോടും ഇന്‍-ഹൗസ് മാര്‍ക്കറ്റിങ് ടീമിനോടും മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കായി എഐ ജനറേറ്റഡ് ഇമേജുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനും ഗോയല്‍ ആവശ്യപ്പെട്ടു.

പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വിവിധ മേഖലകളില്‍ എഐ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ റെസ്റ്റോറന്റ് മെനുകളിലെ വിഭവങ്ങള്‍ക്കായുള്ള ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്നതിനെ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു.

എഐ സൃഷ്ടിച്ച ഭക്ഷണ വിഭവ ചിത്രങ്ങള്‍ പലതും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വിഷയത്തില്‍ നിരവധി ഉപഭോക്തൃ പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ഇത് വിശ്വാസ ലംഘനത്തിലേക്ക് നയിക്കുന്നുവെന്നും ഇത് പരാതികള്‍ക്കും റീഫണ്ടുകള്‍ക്കും ഒപ്പം കുറഞ്ഞ റേറ്റിങ്ങിലേക്കും നയിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കമ്പനി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

Related Articles

Popular Categories

spot_imgspot_img