web analytics

ആത്മഹത്യ ചെയ്യാനായി ട്രെയിനിനു മുന്നിൽ നിന്നു; ജീവൻ രക്ഷിച്ചു ലോക്കോ പൈലറ്റ്; തന്റെ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റിനെ പ്രണയിച്ച്, വിവാഹം ചെയ്ത് യുവതി !

ആത്മഹത്യ ഒരു നിമിഷത്തെ തീരുമാനമാണ്. ആ സമയത്ത് ആരെങ്കിലും ഒന്നാശ്വസിപ്പിക്കാൻ ഉണ്ടെങ്കിൽ ചിലപ്പോൾ ആ തീരുമാനം മാറിയേക്കാം. ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആ നീക്കത്തില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ ആളോട് പ്രണയം തോന്നുകയും ചെയ്യുന്നതും സ്വാഭാവികം. അത്തരമൊരു സംഭവമാണ് ഇത്. Young woman marries loco pilot who saved her life

2019 -ല്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലാണ് സംഭവം നടന്നത്. ബ്രാഡ്ഫോർഡിൽ നിന്നുള്ള 33 കാരിയായ ഷാർലറ്റ് ലീ, നേഴ്സും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 2019 -ല്‍ ഷാർലറ്റ് ലീയ്ക്ക് കടുത്ത വിഷാദവും ഉത്കണ്ഠയും മൂലം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ബാധിച്ചു. വൈകാരികമായി സ്ഥിരത നേടാന്‍ പറ്റാതെ അവര്‍ കടുത്ത മാനസിക പ്രശ്നങ്ങൾ നേരിടുന്ന സമയമായിരുന്നു.

ഒടുവില്‍, ഷാർലറ്റ് ലീ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനായിരുന്നു അവളുടെ പ്ലാൻ. ഇതനുസരിച്ച് അവൾ ട്രെയിൻ വരുന്ന ട്രാക്കിൽ നിന്നു. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.

ട്രെയിനിന്‍റെ ലോക്കോ പൈലറ്റ്, ദൂരെ നിന്ന് തന്നെ ഷാര്‍ലെറ്റിനെ കണ്ടു. അവള്‍ ആത്മഹത്യ ചെയ്യാൻ നില്‍ക്കുകയാണെന്ന് മനസ്സിലാക്കിയ അയാൾ പൊടുന്നനെ ട്രെയിൻ നിർത്തി. പിന്നാലെ, ട്രെയിനില്‍ നിന്നുമിറങ്ങി ഷാര്‍ലന്‍റിന്‍റെ സമീപിക്കുകയും അവളെ അനുനയിപ്പിച്ച് ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു.

തുടര്‍ന്ന് അദ്ദേഹം അവളെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ നിന്നും സ്റ്റേഷന്‍ മാസ്റ്ററുടെയും പോലീസിന്‍റെയും സഹായത്തോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയയ്ക്കുകയു ചെയ്‌തു. ലോക്കോ പൈലറ്റിൽ നിന്നും ലഭിച്ചആ പിന്തുണ അവളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു രേണു വേണം പറയാൻ.

അസുഖമൊക്കെ ഭേദമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയ ഷാര്‍ലറ്റ്, തന്നെ രക്ഷിച്ച ഡേവ് ലെ എന്നുപേരുള്ള ലോക്കോ പൈലറ്റിനോട് നന്ദി പറയാനായി സമൂഹ മാധ്യമങ്ങളില്‍ തെരഞ്ഞു. ഒടുവില്‍ അദ്ദേഹത്തെ കണ്ടെത്തുകയും ഇരുവരും സംസാരിക്കുകയും ചെയ്തു.

ഏതാണ്ട് രണ്ട് മാസത്തോളം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം സംസാരിച്ച ഇരുവരും ഒടുവിൽ കണ്ടുമുട്ടി. പിന്നീടുള്ള മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ഇരുവര്‍ക്കുമിടയില്‍ സ്നേഹബന്ധം ഉരുത്തിരിഞ്ഞു. ഒടുവിൽ, അവർ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു.

മനഃസ്വസ്ഥത ഇല്ലാതിരുന്ന കാലത്തെ അപകടകരമായ പ്രവൃത്തി മൂലം നഷ്ടപ്പെടുമായിരുന്ന ആ ജീവൻ ഇന്ന് തന്നെ രക്ഷിച്ച യുവാവിനൊപ്പം സന്തോഷമായി ജീവിക്കുകയാണ്. ഇരുവര്‍‌ക്കും ഒരു കുട്ടിയുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ...

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

Related Articles

Popular Categories

spot_imgspot_img