web analytics

ഡൽഹിയിൽ യുവതിക്ക് ക്രൂരപീഡനം ! ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ; ക്രൂര പീഡനത്തിനിരയായത് ജോലി നഷ്ടപ്പെട്ട് തെരുവിൽ അലയുന്നതിനിടെ

ഡൽഹിയിൽ യുവതിക്ക് ക്രൂരപീഡനം. ഡൽഹി സരായ് കാലേ ഖാനിൽ 34 കാരിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. Young woman brutally assaulted in Delhi

ഒഡീഷ സ്വദേശിയായ യുവതിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ജോലി നഷ്ടമായതോടെ താമസിക്കാന്‍ സ്ഥലമില്ലാതായ യുവതി രണ്ടു ദിവസമായി തെരുവിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് ക്രൂര പീഡനത്തിന് ഇരയായത്.

കുറച്ചുകാലമായി ഒഡീഷ സ്വദേശിയായ യുവതി ദില്ലിയിലായിരുന്നു താമസിച്ചിരുന്നത്. മറ്റൊരിടത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. നഴ്‌സിംഗ് കോഴ്‌സ് കഴിഞ്ഞ യുവതി ഒരു വര്‍ഷം മുമ്പാണ് ജോലിക്കായി ദില്ലിയിലെത്തിയത്.

വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല യുവതി. വീട്ടിലേക്ക് തിരികെ കൊണ്ടാപോകാന്‍ ബന്ധുക്കള്‍ പലവട്ടം ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഫോണ്‍ നഷ്ടമായതിനാല്‍ വീട്ടുകാരുമായും ബന്ധമില്ലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മാനസികനില സാധാരണ നിലയില്‍ അല്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img