web analytics

വൈദ്യുതാഘാതമേറ്റു യുവാവിന് ദാരുണാന്ത്യം

വൈദ്യുതാഘാതമേറ്റു യുവാവിന് ദാരുണാന്ത്യം

 തിരുവനന്തപുരം: തിരുവനന്തപുരത്ത് പന്തലിനുള്ളിൽ വൈദ്യുതബൾബുകൾ  സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ യുവാവ് മരിച്ചു.

കൊച്ചുവേളി പൊഴിക്കര  പുതുവൽ പുത്തൻ വീട്ടിൽ സുരേഷിൻ്റെയും തങ്കയുടെയും മകൻ എസ് . അനന്തു (25) ആണ് മരിച്ചത്.

കഴിത്ത വ്യാഴാഴ്ച്ച   രാത്രി 9.30 ഓടെ വലിയതുറ സെൻ്റ് ആൻ്റണിസ് പള്ളി വളപ്പിലായിരുന്നു അപകടം.

ഇവിടെ നടന്നിരുന്ന ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന താൽക്കാലിക പന്തലിനുള്ളിൽ സിരിയൽ ബൾബുകൾ സ്ഥാപിക്കുന്നതിനിടയിലായിരുന്നു അനന്തുവിന് വൈദ്യുതാഘാതമേറ്റത്. 

തുടർന്ന് കൂടെയുണ്ടായിരുന്നവർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു.

കൊച്ചുവേളിയിലെ വിനോദ് സൗണ്ട്സിലെ ജീവനക്കാരനായിരുന്നു വലിയതുറ പോലീസ് കേസേടുത്തു.

പന്തയം വെച്ച് കുത്തൊഴുക്കിൽ ചാടി വിദ്യാർഥികൾ

മുക്കം: മുക്കത്ത് പന്തയം വെച്ച് പുഴവെള്ളത്തിൽ ചാടിയ വിദ്യാർഥികൾ കര കയറാൻ കഴിയാതെ കുടുങ്ങി, പാതിവഴിയിൽ കുടുങ്ങിയ വിദ്യാർഥിക്ക് രക്ഷകരായത് ജൂവലറി ജീവനക്കാർ.

റെഡ് അലർട്ടിനെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധിയായിരുന്ന തിങ്കളാഴ്ച, സുഹൃത്തിൻ്റെ വീട്ടിലെത്തി സമീപത്തെ പുഴവെള്ളത്തിൽ ചാടിയ വിദ്യാർഥിയാണ് കാലു മരവിച്ച് നീന്താനാകാതെ വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ടെത്തിയ മുക്കം ദിയ ഗോൾഡ് ആൻഡ് ഡമണ്ട്സിലെ ജീവനക്കാരായ തിരുവമ്പാടി സ്വദേശി മുഹമ്മദ് സാലിഹും എടവണ്ണപ്പാറ സ്വദേശി റാഷിദുമാണ് വിദ്യാർഥിയെ രക്ഷിച്ചത്...Read more

ഇറാൻ ചാനലിനുനേരെ ഇസ്രേയൽ ബോംബാക്രമണം

ടെഹ്റാൻ: തത്സമയ വാർത്താ അവതരണത്തിനിടെ ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ബോംബാക്രമണം നടത്തി ഇസ്രേയൽ. ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു.

ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആ‌ർഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല…Read More

ജി7 രാജ്യങ്ങളിൽനിന്ന് 2014ൽ റഷ്യയെ ഒഴിവാക്കിയത് നന്നായില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ജി7 രാജ്യങ്ങളിൽനിന്ന് 2014ൽ റഷ്യയെ ഒഴിവാക്കിയത് നന്നായില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയെ ജി7ൽ ഉൾപ്പെടുത്തുന്നതു നല്ലതാണെന്നും ട്രംപ് പറഞ്ഞു.

കാനഡയിൽ ജി7 ഉച്ചകോടിയിൽക്കാന്ഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്ന ട്രംപ്.മുൻപ് ജി7 ആയിരുന്നില്ല, ജി8 ആയിരുന്നു. ബറാക് ഒബാമയും ജസ്റ്റിൻ ട്രൂഡോയും റഷ്യയെ ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല.

റഷ്യ ഇതിന്റെ ഭാഗമായിരുന്നെങ്കിൽ ഒരുപക്ഷേ ഇപ്പോൾ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല. അതുപോലെ നാലു വർഷം മുൻപ് ട്രംപ് പ്രസിഡന്റായിരുന്നെങ്കിൽ ഇപ്പോൾ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു.

എന്നാൽ റഷ്യയെ പുറത്താക്കി ഒരു വർഷത്തിനു ശേഷമാണ് ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. വ്ലാഡിമിർ പുട്ടിൻ ആഗോള ചർച്ചകളിൽ പങ്കാളിയായാൽ യുക്രെയ്‌നിലെ നിലവിലെ സംഘർഷം തടയാമായിരുന്നുവെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

“പുട്ടിൻ എന്നോട് സംസാരിക്കുന്നു. അദ്ദേഹം മറ്റാരോടും സംസാരിക്കുന്നില്ല. ജി 8ൽ നിന്ന് പുറത്തായപ്പോൾ വളരെയധികം അപമാനിതനായി അദ്ദേഹത്തിന് തോന്നി. അതുകൊണ്ട് അദ്ദേഹം ആരോടും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല.

ഞാനായാലും നിങ്ങളായാലും മറ്റാര് ആയാലും അങ്ങനെ തന്നെ ചെയ്യൂ.” ചൈന ജി 7ലേക്ക് വരുന്നത് ഒരു മോശം ആശയമല്ലെന്നും ചൈന കടന്നുവരുന്നത് കാണാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ തനിക്ക് അതിൽ എതിർപ്പ് ഇല്ലെന്നും ട്രംപ് പറഞ്ഞു.

ഇറാൻ – ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജി7 ഉച്ചകോടി അവസാനിക്കും മുൻപേ ട്രംപ് മടങ്ങി.

Summary:
In Thiruvananthapuram, a young man died due to electrocution while installing electric bulbs inside a tent. The incident occurred around 9:30 PM on Thursday at the premises of St. Antony’s Church in Valiyathura.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

Related Articles

Popular Categories

spot_imgspot_img