web analytics

സ്കൂട്ടറിൽ തട്ടിയതിന് ചിരിച്ചുകൊണ്ട് ക്ഷമ ചോദിച്ച യുവതിയെ പിന്തുടർന്നെത്തി ചുംബിച്ച് യുവാവ്; പോലീസ് സ്റേഷനിലെത്തിയപ്പോൾ യുവാവ് പറഞ്ഞ ന്യായം ഇങ്ങനെ:

സ്കൂട്ടറിൽ തട്ടിയതിന് ക്ഷമ ചോദിച്ച യുവതിയെ പിന്തുടർന്നെത്തി കടന്നുപിടിച്ച് ചുംബിച്ച് യുവാവ്. കോയമ്പത്തൂരിൽ ആണ് സംഭവം നടന്നിരിക്കുന്നത്. തികച്ചും അപരിചിതനായ യുവാവാണ് പെൺകുട്ടിയോട് അതിക്രമം കാട്ടിയത്. കോയമ്പത്തൂർ സ്വദേശിയായ മുഹമ്മദ്‌ ഷെരീഫ് എന്ന യുവാവാണു അക്രമം കാട്ടിയത് ഇയാൾക്ക് ഭാര്യയും ഒരു മകനും ഉണ്ട്. Young man chases and kisses woman who apologizes for hitting him with scooter

സംഭവം ഇങ്ങനെ:

സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കുഴിയിൽ വീഴാതിരിക്കാനായി വെട്ടിച്ചപ്പോൾ പെൺകുട്ടിയുടെ സ്കൂട്ടർ യുവാവിന്റെ സ്കൂട്ടറിൽ തട്ടിയിരുന്നു. ഇതിനെ പെൺകുട്ടി ചിരിച്ചുകൊണ്ട് ക്ഷമ ചോദിച്ചു.

എന്നാൽ ഇതോടെ പെൺകുട്ടിയെ പിന്തുടർന്ന യുവാവ് വണ്ടി തടഞ്ഞുനിർത്തി പെൺകുട്ടിയെ ഇറക്കിയശേഷം ബലമായി ചുംബിക്കുകയായിരുന്നു. കയ്യിലും കഴുത്തിലും ഇയാൾ ചുംബിച്ചതോടെ ഭയന്ന പെൺകുട്ടി ഇയാളെ തള്ളി മാറ്റി ഓടി.

പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇയാളെ വിളിച്ചു വരുത്തിയപ്പോൾ വിചിത്രമായ ന്യായമാണ് ഇയാൾ ഉന്നയിച്ചത്. പെൺകുട്ടി തന്നെ നോക്കി ചിരിച്ചത് കൊണ്ടാണ് താൻ ചുംബിച്ചത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img