web analytics

വാഷിങ്ടണ്‍ വിമാന അപകടം; മുഴുവൻ യാത്രക്കാരും മരിച്ചെന്ന് സ്ഥിരീകരണം

ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച വിമാനം പോട്ടോമാക് നദിയിലാണ് വീണത്

വാഷിങ്ടണ്‍: വാഷിങ്ടണിനു സമീപം കഴിഞ്ഞ ദിവസം യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 64 പേരുടേയും മരണം സ്ഥിരീകരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേർക്കും ജീവൻ നഷ്ടമായി. 27 മൃതദേഹങ്ങള്‍ വിമാനത്തിനുള്ളില്‍നിന്നാണ് കണ്ടെടുത്തത്.(Washington plane crash; All passengers died)

ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച വിമാനം പോട്ടോമാക് നദിയിലാണ് വീണത്. നദിയിലെ കൊടും തണുപ്പ് മൂലം മരണ നിരക്ക് ഉയരുന്നതിന് കാരണമായി. വിമാനത്തിലുണ്ടായിരുന്ന 40 പേരുടെ മൃതദേഹം നദിയിൽ നിന്ന് കരയിലെത്തിച്ചു. ബുധനാഴ്ച രാത്രി ഒമ്പതിന് (ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 7.30) ആണ് അപകടമുണ്ടായത്.

അമേരിക്കന്‍ ഈഗിളിന്റെ സി.ആര്‍.ജെ.-700 വിമാനത്തില്‍ അപകട സമയത്ത് 60 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. കാന്‍സസിലെ വിചടയില്‍നിന്ന് വാഷിങ്ടണിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മൂന്ന് സൈനികരുമായി പരീക്ഷണപറക്കലിലായിരുന്നു അപകടത്തില്‍പ്പെട്ട യു.എച്ച് 60 ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്റര്‍. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img