ഓരോരുത്തർക്കും അവരുടെ ജന്മനക്ഷത്രത്തിന് അനുസൃതമായി ഓരോ വൃക്ഷങ്ങള്‍ ഉണ്ട്. ഈ വൃക്ഷങ്ങൾ നട്ടു പരിപാലിക്കുന്നത് നല്ലതാണെന്നാണ് ജ്യോതിഷം പറയുന്നു. ഇതുപോലെ ഓരോ രാശിക്കും ഓരോ വൃക്ഷങ്ങൾ ഉണ്ട്. രാശിക്കും ജന്മനക്ഷത്രത്തിനും അനുസരിച്ചുള്ള വൃക്ഷങ്ങൾ സ്വന്തം വീട്ടുവളപ്പിൽ നട്ടുപരിപാലിക്കാൻ കഴിയാത്തവർക്ക് ക്ഷേത്രവളപ്പിലോ മറ്റ് പൊതുസ്ഥലങ്ങളിലോ വച്ചു പിടിപ്പിക്കാം. ആ വൃക്ഷങ്ങൾ ഏതൊക്കെയെന്ന് നോക്കാം
രാശിയും വൃക്ഷവും
മേടം – രക്തചന്ദനം, ഇടവം – ഏഴിലംപാല, മിഥുനം – ദന്തപാല, കർക്കടകം – പ്ലാശ്, ചിങ്ങം – ഇലന്ത, കന്നി – മാവ്, തുലാം – ഇലഞ്ഞി, വൃശ്ചികം – കരിങ്ങാലി, ധനു – അരയാൽ, മകരം – കരിവീട്ടി, കുംഭം – വഹ്നി, മീനം – പേരാൽ
നക്ഷത്രങ്ങളും വൃക്ഷവും
അശ്വതി– കാഞ്ഞിരം, ഭരണി – നെല്ലി, കാർത്തിക – അത്തി, രോഹിണി – ഞാവൽ, മകയിരം – കരിങ്ങാലി, തിരുവാതിര – കരിമരം, പുണര്‍തം – മുള, പൂയ്യം – അരയാൽ, ആയില്യം – നാഗമരം, മകം – പേരാൽ, പൂരം – പ്ലാശ്, ഉത്രം – ഇത്തി, അത്തം – അമ്പഴം, ചിത്തിര – കൂവളം, ചോതി – നീർമരുത്, വിശാഖം – വയ്യങ്കത, അനിഴം – ഇലഞ്ഞി, തൃക്കേട്ട – വെട്ടി, മൂലം – വയനം, പൂരാടം – ആറ്റുവഞ്ചി, ഉത്രാടം – പ്ലാവ്, തിരുവോണം – എരുക്ക്, അവിട്ടം – വഹ്നി, ചതയം – കടമ്പ്, പൂരുരുട്ടാതി – തേന്മാവ്, ഉതൃട്ടാതി – കരിമ്പന, രേവതി – ഇലുപ്പ.
Read Also: ഒരാളെ പൂർവ്വജന്മത്തിൽ നിങ്ങൾ കണ്ടുമുട്ടിയിരുന്നു എന്നതിന്റെ 13 ലക്ഷണങ്ങൾ ഇവയാണ്: