web analytics

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്. 472പൊലീസ് സ്റ്റേഷൻ പരിധിയിലാണിവയുള്ളത്.

ഏറ്റവും കൂടുതൽ തിരുവനന്തപുരം സിറ്റിയിലാണ്.235 എണ്ണം, തിരുവനന്തപുരം റൂറലിൽ 118, മലപ്പുറത്ത്92. ഇത്തരത്തിൽ കണ്ടെത്തിയ ബ്ലാക്ക്സ്പോട്ടുകളിൽ തുടർച്ചയായി ഡ‌്രോൺപരിശോധന നടത്തി ലഹരിയിടപാടുകാരെയും ഉപയോഗിക്കുന്നവരെയും പിടികൂടുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.

ഡ്രോൺ ദൃശ്യങ്ങൾ പരിശോധിച്ച് പരിശോധനകൾ നടത്തും. സംഭരണ-വിതരണ കേന്ദ്രങ്ങളും ലഹരിയെത്തിക്കുന്ന വാഹനങ്ങളും കണ്ടെത്തി പിടികൂടും. കാരിയർമാരായ സ്ത്രീകളെയടക്കം തിരിച്ചറിയാനുമാവും. ഇതിനായി 472സ്റ്റേഷനുകളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു.

ബ്ലാക്ക്സ്പോട്ടുകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമടുത്തുള്ള തട്ടുകടകളിൽ ലഹരി വ്യാപാരമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എം.ഡി.എം.എ അടക്കമുള്ള രാസലഹരിയാണ് കൂടുതലും വിൽക്കുന്നത്.

ലഹരിയൊഴുക്ക് തടയാൻ വിവിധ ഏജൻസികളെ ഏകോപിപ്പിക്കും. ഇതിനായി സംസ്ഥാനതലത്തിൽ ചീഫ്സെക്രട്ടറിയും ജില്ലാതലത്തിൽ കളക്ടറും തലവനായി നാർകോ- കോഓർഡിനേഷൻ സെന്ററും സജ്ജമാക്കിയിട്ടുണ്ട്.

ലഹരിയിടപാടുകാരുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ ദേശീയ ഡേറ്റാബേസായ നിദാനിലേക്ക് (നാഷണൽ ഇന്റഗ്രേറ്റഡ് ഡേറ്റാബേസ് ഓൺ അറസ്റ്റഡ് നാർക്കോ ഒഫൻഡേഴ്സ്) നൽകും. കേസന്വേഷണത്തിന് സഹായകരമാണിത്.

ബ്ലാക്ക്സ്പോട്ടുകൾക്ക് മുകളിൽ ഡ്രോൺപറത്തി പൊലീസ് ദൃശ്യങ്ങളെടുക്കുന്നതാണ് ആദ്യഘട്ടം.ഇവ സ്റ്രേഷനുകളിലും കൺട്രോൾറൂമുകളിലും തത്സമയം പരിശോധിക്കും. ലഹരിവില്പനക്കാരെയും ഉപയോഗിക്കുന്നവരെയും ഉടനടി അറസ്റ്റിലാക്കും.

ലഹരിവില്പന കേന്ദ്രങ്ങളിൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ റെയ്ഡു നടത്താം.വളരെ ഉയരത്തിൽ നിന്ന് രഹസ്യമായി ദൃശ്യങ്ങൾ പകർത്താനാവും. ഇതിനായി സ്റ്റേഷനുകൾക്ക് ഡ്രോൺ വാടകയ്ക്കെടുക്കാം, വാങ്ങാം.

ബ്ലാക്ക്സ്പോട്ടുകൾ

(ജില്ല, പൊലീസ് സ്റ്റേഷൻ,

ബ്ലാക്ക് സ്പോട്ടുകൾ ക്രമത്തിൽ)

തിരുവനന്തപുരം………………..59,353

കൊല്ലം……………………………….35,95

പത്തനംതിട്ട……………………….14,34

ആലപ്പുഴ…………………………….30,56

കോട്ടയം……………………………..45,70

ഇടുക്കി……………………………….22, 52

എറണാകുളം……………………..57,133

തൃശൂർ……………………………….39,117

പാലക്കാട്…………………………..35,82

മലപ്പുറം……………………………..34,92

കോഴിക്കോട്………………………34,112

വയനാട്……………………………..17,26

കണ്ണൂർ……………………………….33,66‌

കാസർകോട്……………………..18,83

ലഹരി കേസ്, അറസ്റ്റ്

(പൊലീസിന്റെ കണക്ക്)

2022…………26565, 29514

2023…………30555,33062

2024…………27415,29706

10,829.88 കിലോ

3 വർഷത്തിനിടെ

പിടികൂടിയ കഞ്ചാവ്

ലഹരിവിവരങ്ങൾ

അറിയിക്കാം‌

9497927797, 9497979794

(ആന്റിനാർക്കോട്ടിക് സെൽ)

പിടികൂടിയ എം.ഡി.എം.എ

2022ൽ———14.03കിലോ

2023ൽ———-14.97കിലോ

2024ൽ———–24.71കിലോ

2025ൽ————1.7കിലോ

തീരെചെറിയ അളവിൽ ഉപയോഗിച്ചാലും മണിക്കൂറുകളോളം ഉന്മാദത്തിലാക്കുന്ന മയക്കുമരുന്നാണ് എംഡിഎംഎ.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

ഗൂഗിൾ സെർച്ചിൽ വരുന്ന ഈ ലിങ്കുകളിൽ തൊട്ടാൽ പണി കിട്ടും!

അബുദാബി: ഇന്റർനെറ്റ് സെർച്ച് എൻജിനുകളെ വിശ്വസിച്ച് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ ജാഗ്രതൈ! ...

വിഷു പരസ്യവിവാദം: വിദ്വേഷം പ്രചരിപ്പിച്ചാൽ നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: ആഘോഷങ്ങളുടെ പവിത്രതയെ ഹനിക്കുന്ന രീതിയിൽ പരസ്യം നൽകിയ ഹോട്ടലുടമയെ പോലീസ്...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

കിമോണോ നല്‍കാന്‍ വൈകി; ഇന്ത്യക്കാരിക്ക് ജപ്പാനിൽ ‘പിഴയും’ പൊലീസ് ഇടപെടലും

കിമോണോ നല്‍കാന്‍ വൈകി; ഇന്ത്യക്കാരിക്ക് ജപ്പാനിൽ ‘പിഴയും’ പൊലീസ് ഇടപെടലും ജപ്പാനിലെ പരമ്പരാഗത...

ന്യൂയോർക്കിലും ഇനി ‘റേഷൻ കട’! കോർപ്പറേറ്റുകളെ പൂട്ടാൻ മംദാനി; ഞെട്ടിത്തരിച്ച് അമേരിക്ക

ന്യൂയോർക്ക്: ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്കിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മേയർ സൊഹ്‌റാൻ...

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം വയനാട്: വീടുവിട്ടിറങ്ങിയ...

Related Articles

Popular Categories

spot_imgspot_img