web analytics

ഗ്രാനൈറ്റ് പാളികൾ നീക്കുന്നിനിടെ ശരീരത്തിൽ പതിച്ചു; തൊഴിലാളികൾക്ക് പരിക്ക്

വിഴിഞ്ഞത്തിന് സമീപം നീളമുളള ഗ്രാനൈറ്റ് പാളികൾ ലോറിയിൽ നിന്നും മിനി വാനിലേക്ക് മാറ്റുന്നതിനിടെ മറിഞ്ഞുവീണ് തൊഴിലാളികൾക്ക് പരിക്ക്.

പാളികൾക്ക് അടിയിൽ കിടന്ന തൊഴിലാളികളെ നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിൽ പുറത്തെടുത്തു. അപകടത്തിൽ വിഴിഞ്ഞം ആഴാകുളം സ്വദേശി റെജീബിന്റെ(42) വലതുകാൽ ഒടിഞ്ഞു. വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി സിദ്ദിഖിന്റെ(45) ഇടതുകാൽ മുട്ടിനുമുകളിൽ വച്ച് ഒടിഞ്ഞുതൂങ്ങി.

ഗ്രാനെറ്റ് പതിച്ച് ഇദ്ദേഹത്തിന്റെ വലതുകാൽക്കുഴയിലെ എല്ല് പുറത്തേക്ക് ചാടിപ്പോയി. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി അലിയാരുടെ (55) വലതുകാലിലെ മുട്ടിനുതാഴെ ആഴത്തിലുളള മുറിവേറ്റു. 10 ഗ്രാനൈറ്റാണ് തൊഴിലാളികളുടെ ശരീരത്തിൽ പതിച്ചത്.

നാട്ടുകാരും തുടർന്ന് പോലീസും പിന്നാലെ അഗ്‌നിരക്ഷാസേനയുമെത്തി ഇവരുടെ പുറത്തുകൂടെ മറിഞ്ഞ ഗ്രാനൈറ്റ് പാളികൾ നീക്കി. തുടർന്ന് മെഡിക്കൽകോളേജിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ഇവർ ചികിത്സയിലാണ്.

ഭാരമേറിയ ഗ്രാനൈറ്റ് പാളികൾ എടുത്തുമാറ്റുന്നതിൽ തൊഴിലാളികളുടെ എണ്ണക്കുറവും വൈദഗ്ധ്യമില്ലാത്തതുമാണ് അപകടത്തിനിടയാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img