web analytics

യു.കെയിൽ പാർപ്പിട ക്ഷാമം രൂക്ഷം; കൊള്ളലാഭം കൊയ്ത് വീട്ടുടമകൾ

ഇംഗ്‌ളണ്ടിലെ ഒരു ലക്ഷത്തോളം കുടുംബങ്ങൾ താൽക്കാലിക താമസ സ്ഥലങ്ങളിലാണ് കഴിയുന്നതെന്ന് റിപ്പോർട്ടുകൾ. വികസിത രാജ്യങ്ങളിൽ ഏറ്റവും അധികം ഭവനരഹിതർ ഉള്ളത് യു.കെ.യിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പല കുടുംബങ്ങളും വർഷങ്ങളോളം തിരക്കേറിയതും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. പ്രതിസന്ധി മുതലെടുത്ത് സ്വകാര്യ വീട്ടുടമകൾ കൊള്ളലാഭം കൊയ്യുകയാണ്.

അവർ വാടക കുത്തനെ ഉയർത്തുന്നു. കുറഞ്ഞ ഭവന ആനുകൂല്യങ്ങളും ആളുകൾക്ക് സ്വന്തമായി മികച്ച താമസ സ്ഥലം എന്നത് സ്വപ്‌നം മാത്രമാക്കി മാറ്റുന്നു.

താത്കാലിക ഭവനങ്ങൾ പലപ്പോഴും സുരക്ഷാ പ്രശ്‌നങ്ങളും ഉയർത്തുന്നുണ്ട്. അഞ്ച് വർഷത്തിനിടെ 74 കുട്ടികളാണ് ഇത്തരം ഭവനങ്ങളിൽ നടന്ന അപകടങ്ങളിൽ മരണപ്പെട്ടത്. ഇതിൽ കുട്ടികളും ഒരു വയസിന് താഴെയുള്ളവരാണ്.

യു.കെ.യിലെ ഓരോ 10,000 ആളുകളിലും 40 പേർ ഇപ്പോൾ ഭവന രഹിതരാണെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

യു.കെ.യിലെ താത്കാലിക താമസ സൗകര്യങ്ങളിൽ പലയിടത്തും വൃത്തിഹീനമായ സാഹചര്യങ്ങളും എലിശല്യവും നേരിടേണ്ടി വരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img