ട്രെയിനിലെ പുതപ്പുകളും കമ്പിളിയും എത്ര തവണ കഴുകും? റെയിൽവെയുടെ മറുപടി ഇങ്ങനെ; കമ്പിളി കഴുകുന്ന കാര്യം കേട്ടാൽ…

ന്യൂഡല്‍ഹി: എസി കോച്ച് യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് നല്‍കുന്ന കമ്പിളി പുതപ്പുകള്‍ കഴുകുന്നത് മാസത്തിൽ ഒരിക്കൽ മാത്രം.

യാത്രക്കാര്‍ക്ക് നല്‍കുന്ന ലിനന്‍ ( വെള്ള പുതപ്പ്) ഓരോ ഉപയോഗത്തിന് ശേഷവും കഴുകാറുണ്ടെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് റെയില്‍വേ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

കമ്പിളി പുതപ്പ് മാസത്തില്‍ രണ്ടുതവണയെങ്കിലും കഴുകേണ്ടതാണ്. എന്നാല്‍ ഇതിനാവശ്യമായ ലോജിസ്റ്റിക് ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായാല്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.

എന്നാല്‍ മാസത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും കമ്പിളി പുതപ്പ് കഴുകുന്നുണ്ട്. മാസത്തിലൊരിക്കല്‍ മാത്രമാണ് കമ്പിളി പുതപ്പുകള്‍ കഴുകുന്നത് എന്ന് വിവിധ ദീര്‍ഘദൂര ട്രെയിനുകളിലെ 20 ഓളം ഹൗസ്‌കീപ്പിങ് സ്റ്റാഫുകള്‍ പറഞ്ഞു. കറയോ ദുര്‍ഗന്ധമോ ഉണ്ടെങ്കില്‍ മാത്രമേ അവ കൂടുതല്‍ തവണ കഴുകുകയുള്ളൂ എന്നും അവര്‍ മറുപടി പറഞ്ഞു.

ബ്ലാങ്കറ്റുകള്‍, ബെഡ്ഷീറ്റുകള്‍, തലയിണ കവറുകള്‍ എന്നിവയ്ക്ക് യാത്രക്കാരില്‍ നിന്ന് നിരക്ക് ഈടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇതെല്ലാം ട്രെയിന്‍ നിരക്ക് പാക്കേജിന്റെ ഭാഗമാണെന്നാണ് റെയില്‍വേ മറുപടി നല്‍കിയത്.

കൂടാതെ, ഗരീബ് രഥ്, തുരന്തോ തുടങ്ങിയ ട്രെയിനുകളില്‍, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ബെഡ്റോള്‍ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഓരോ കിറ്റിനും അധിക തുക അടച്ച് ബെഡ്റോള്‍ (തലയിണ, ബെഡ് ഷീറ്റുകള്‍ മുതലായവ) ലഭ്യമാക്കുന്നുണ്ടെന്നും റെയില്‍വേ മന്ത്രാലയത്തിലെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹൗസ് കീപ്പിംഗ് മാനേജ്മെന്റ് സെക്ഷന്‍ ഓഫീസര്‍ റിഷു ഗുപ്ത മറുപടി നല്‍കി.

”ഓരോ യാത്രയ്ക്കു ശേഷവും ഞങ്ങള്‍ ബെഡ്ഷീറ്റുകളും തലയിണ കവറുകളും (ലിനന്‍) കെട്ടുകളാക്കി അലക്കാന്‍ നല്‍കാറുണ്ട്. പുതപ്പിന്റെ കാര്യത്തില്‍, ഞങ്ങള്‍ അവ വൃത്തിയായി മടക്കി കോച്ചില്‍ സൂക്ഷിക്കുന്നു.

ദുര്‍ഗന്ധം വമിക്കുകയോ അതില്‍ എന്തെങ്കിലും ഭക്ഷണം ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ മാത്രമേ ഞങ്ങള്‍ അവ അലക്കാന്‍ അയക്കൂ”-ഒരു ഹൗസ്‌കീപ്പിങ് സ്റ്റാഫ് പറഞ്ഞു.

‘പുതപ്പുകള്‍ വൃത്തിയായാണോ കിടക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ ട്രെയിനുകളില്‍ ഒരു നിരീക്ഷണവുമില്ല. പുതപ്പുകള്‍ മാസത്തില്‍ രണ്ടുതവണ കഴുകുമെന്ന് ഒരു ഉറപ്പുമില്ല. ദുര്‍ഗന്ധം, നനവ്, ഛര്‍ദ്ദി മുതലായവ ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രമേ ഞങ്ങള്‍ പുതപ്പുകള്‍ കഴുകാന്‍ നല്‍കൂ.

ചില സന്ദര്‍ഭങ്ങളില്‍, യാത്രക്കാര്‍ പരാതി ഉന്നയിച്ചാല്‍ വൃത്തിയുള്ള പുതപ്പ് നല്‍കാറുണ്ട്’- മറ്റൊരു ഹൗസ്് കീപ്പിങ് സ്റ്റാഫ് തുറന്നുപറഞ്ഞു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം, ഇന്ത്യന്‍ റെയില്‍വേയ്ക്ക് രാജ്യത്ത് 46 ഡിപ്പാര്‍ട്ട്മെന്റല്‍ അലക്കുകേന്ദ്രങ്ങളും 25 ബില്‍ഡ്- ഓണ്‍- ഓപ്പറേറ്റ് -ട്രാന്‍സ്ഫര്‍ അലക്കുശാലകളും ഉണ്ട്.”

Wool blankets washed ‘once a month’: Railways

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

Related Articles

Popular Categories

spot_imgspot_img