web analytics

കുവൈറ്റ് രാജകുടുംബത്തിലെ ഇളമുറക്കാരിക്ക് എങ്ങനെ പത്മശ്രീ ലഭിച്ചു? ആരാണ് ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ് എന്നറിയേണ്ടേ?

കുവൈറ്റ് സിറ്റി: ഈ വർഷത്തെ പത്മ പരുസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും തിരഞ്ഞത് പത്മശ്രീ ലഭിച്ച ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ് എന്ന വനിത ആരാണെന്നാണ്.

കുവൈറ്റ് ഉൾപ്പെടെയുള്ള ​ഗൾഫ് മേഖലയിൽ യോ​ഗ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വനിത എന്നതായിരുന്നു ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിനെ തിരഞ്ഞവർക്ക് ലഭിച്ച വിവരണം.

ഇതോടെ ആളുകൾ ആരാണീ ഷെയ്ഖ എന്ന അന്വേഷണത്തിലായി. കുവൈറ്റിൽ പത്തുലക്ഷത്തിലധികം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക് എന്നാൽ, ഇവരിൽ ഒരാളല്ല ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ്.

മറിച്ച് കുവൈറ്റ് രാജകുടുംബാം​ഗമാണ് ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാരത്തിന് ഇക്കുറി അർഹ​യായിരിക്കുന്നത്.

ഷെയ്ഖ എ.എൽ.ജെ. അൽ സബാഹ് എന്ന കുവൈറ്റ് രാജകുടുംബാം​ഗം അഭിഭാഷക, സംരംഭക, മാനുഷികാവകാശ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ്. 2001ലാണ് ഷെയ്ഖ തൻറെ ‘യോഗ’ യാത്ര ആരംഭിച്ചത്.

2014ൽ കുവൈറ്റിലെ ആദ്യത്തെ ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ ദാരത്മ സ്ഥാപിച്ചു.

ദാരത്മ എന്ന പേര് അറബി പദമായ ‘ദാർ’ (വീട്) എന്ന പദവും ‘ആത്മ’ (ആത്മാവ്) എന്ന സംസ്കൃത പദവും ചേർത്തുള്ളതാണ്.

യോഗ പഠിപ്പിക്കുന്നതിന് ലൈസൻസ് നേടിയതിനു പുറമേ, കുവൈറ്റിൽ യോഗയെ ഔദ്യോഗികമായി അംഗീകരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ കുവൈറ്റ് സന്ദർശന വേളയിൽ ഷെയ്ഖ എ.എൽ.ജെ. അൽ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യോഗയ്ക്കും ഫിറ്റ്നസിനും വേണ്ടിയുള്ള ഷെയ്ഖയുടെ അർപ്പണബോധം, ഗൾഫ് മേഖലയിലെ സംഭാവനകൾ, കൂടാതെ യുവാക്കൾക്കിടയിൽ യോഗയെ കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള കാര്യങ്ങൾ സംസാരിച്ചതായി മോദി എക്സ് പ്ലാറ്റ്ഫോമിൽ വിവരിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കല, സാംസ്കാരിക മേഖലയിൽ അടക്കം ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

ഇന്ത്യയുടെ അഭിമാനകരമായ സിവിലിയൻ അവാർഡുകളിലൊന്നായ പത്മശ്രീ ലഭിച്ച ആദ്യ കുവൈറ്റ് സ്വദേശിയായ ഷെയ്ഖ എ.എൽ.ജെ. അൽ സബാഹിനെ കുവൈറ്റ് ഇന്ത്യൻ എംബസി അഭിനന്ദിച്ചു.

രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ച് കുവൈറ്റ് എംബസിയുടെ കീഴിൽ നടത്തുന്ന യോഗ സെഷനുകളിൽ ഷെയ്ഖയുടെ നിറസാന്നിധ്യം ഉണ്ടാകാറുണ്ട്.

ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിൻറെ പുരസ്കാരം യോഗയോടുള്ള ആഗോള അംഗീകാരത്തിനൊപ്പം ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധവും എടുത്തുകാണിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img