സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉത്തേജിതരാവുന്നത് ഈ ദിവസങ്ങളിലാണെന്ന് പാശ്‌ചാത്യ ഗവേഷകര്‍. അമാവാസി നാളുകളിലാണ് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ഉത്തജനം വരുന്നതെന്നാണ് കണ്ടെത്തൽ.Women are most aroused on this day of the month.
സ്‌ത്രീകള്‍ ഗര്‍ഭം ധരിക്കാന്‍ ഏറ്റവും സാധ്യതയുളളതും ഇതേ കാലത്താണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ചന്ദ്രന്റെ വൃദ്ധിക്ഷയവുമായി മാസമുറ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
മിക്ക സ്‌ത്രീകളുടെയും ആര്‍ത്തവ ചക്രം ആരംഭിക്കുന്നത് വെളുത്തവാവിനോട് അനുബന്ധിച്ചായിരിക്കും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ഗര്‍ഭധാരണ സാധ്യത കറുത്തവാവ് സമയത്തായിരിക്കും.
ഫിലിപ്പ് ചെനറ്റെ എന്ന വന്ധ്യതാ നിവാരണ വിദഗ്‌ധന്‍ ലോകമെമ്ബാടുമുളള 8,000 സ്‌ത്രീകളുടെ വിവരങ്ങളാണ് പഠനവിധേയമാക്കിയത്.
വെളുത്ത വാവിന് 11 ദിവസം മുന്‍പു മുതല്‍ അതു കഴിഞ്ഞ് രണ്ടുദിവസം
വരെയാണ് മിക്ക സ്‌ത്രീകളുടെയും ആര്‍ത്തവചക്രം ആരംഭിക്കുന്നത്.
ഇതില്‍അഞ്ചിലൊന്നു പേരുടെയും ആര്‍ത്തവ ചക്രം വെളുത്തവാവിനോ രണ്ടു ദിവസംമുന്നിലോ പിന്നിലോ ആയിരിക്കും. എല്ലാ സ്‌ത്രീകളുടെയും ആര്‍ത്തവ ചക്രം 28 ദിവസമാണ്.
ഇത് രണ്ട് വെളുത്ത വാവുകള്‍ക്ക് ഇടയിലുളള സമയമാണെന്നും
ഫിലിപ്പ് ചെനറ്റെ പറയുന്നു. എന്നാല്‍ ഇതിന് ശാസ്‌ത്രീയമായ വിശദീകരണം
നല്‍കാനാവില്ലെന്നും പരിണാമപരമായ കാരണങ്ങളാവാം ഇതിനു പിന്നിലെന്നും അദ്ദേഹം പറയുന്നു.