web analytics

മകനൊപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിനു പിന്നാലെ ക്രൂരത; യുവതി ലിവ്- ഇൻ പങ്കാളിയെ കുത്തിക്കൊന്നു

യുവതിക്കും മകനും ഒപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിനു പിന്നാലെ യുവതി പങ്കാളിയെ കുത്തിക്കൊന്നു. കൊൽക്കത്തയിലാണ് ദാരുണമായ സംഭവം. ഫോട്ടോഗ്രാഫറായ സാർധക് ദാസ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റായ സൻഹതി പോളിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. യുവതി വിവരം അറിയിച്ചതനുസരിച്ച് പോലീസ് ഇവരുടെ വാടക ഫ്ലാറ്റിൽ എത്തിയപ്പോൾ കുളിച്ചു കിടക്കുന്ന സാർധകിനെയാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. . സോഷ്യൽ മീഡിയ അക്കൗണ്ടിലെ റിലേഷൻഷിപ് സ്റ്റാറ്റസ് ‘എൻഗേജ്ഡ്’ എന്നാക്കി മാറ്റിയതിനു പിന്നാലെയാണ് അരുംകൊല.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി ഇവർ മധുബനി റോഡിലുള്ള വാടക ഫ്ലാറ്റിലാണ് താമസിക്കുന്നത്. സാർധക് കുറച്ചു വർഷങ്ങൾക്കു മുൻപ് സമൂഹമാധ്യമത്തിലൂടെയാണ് സൻഹതിയെ പരിചയപ്പെടുന്നത്. ആ സമയം സാർധക് ഫോട്ടോഗ്രാഫറും പാർട്ട് ടൈമായി ക്യാബ് ഡ്രൈവറായും ജോലി ചെയ്തു വരികയായിരുന്നു. പരിചയം പ്രണയത്തിലേക്ക് വഴിമാറിയതോടെ ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹമോചിതയായ സൻഹതിയുടെ കുട്ടിയും ഇവർക്കൊപ്പമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞു മദ്യപിച്ചെത്തിയ സാർധകും യുവതിയുമായി അടിപിടി ഉണ്ടായി. ഇതിനോടുബവിൽ യുവതി യുവാവിനെ കുത്തിക്കൊല്ലുകയായിരുന്നു.

Read Also: മേലു നോവാതെ നോക്കുന്നത് അവരവർക്ക് നന്ന്; ബ്ലോക്ക് പഞ്ചായത്തംഗത്തിനെ ഭീഷണിപ്പെടുത്തി മന്ത്രി ഗണേഷ് കുമാർ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img