web analytics

മേലു നോവാതെ നോക്കുന്നത് അവരവർക്ക് നന്ന്; ബ്ലോക്ക് പഞ്ചായത്തംഗത്തിനെ ഭീഷണിപ്പെടുത്തി മന്ത്രി ഗണേഷ് കുമാർ

പത്തനാപുരം: ‘പേടിപ്പിച്ചാൽ പേടിക്കുന്നയാള് വേറെയാ, മേലു നോവാതെ നോക്കുന്നത് അവരവർക്ക് നന്ന്. നല്ലകാര്യം നടക്കുമ്പോൾ മൂക്ക് മുറിച്ചു ശകുനം മുടക്കുകയാണ്’ അങ്കണവാടി ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതിനു തനിക്കെതിരെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിനെ ഭീഷണിപ്പെടുത്തി മന്ത്രി ഗണേഷ് കുമാർ. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ബ്ലോക്ക് പഞ്ചായത്തംഗം എം.ജെ.യദുകൃഷ്ണനെയാണു പട്ടാഴി പുളിവിള അങ്കണവാടി ഉദ്ഘാടന വേദിയിൽ താക്കീതു ചെയ്തത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ഗണേഷ് കുമാർ സ്വത്തു വിവരങ്ങൾ മറച്ചുവച്ചതായി ആരോപിച്ചു യദുകൃഷ്ണൻ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജി തുടർവാദം കേൾക്കാൻ മാറ്റിയിരിക്കുകയാണ്. ഈ സംഭവത്തോടെ യദുകൃഷ്ണനും മന്ത്രിയും പല വേദികളിലും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എംഎൽഎ ഫണ്ട് വിനിയോഗിക്കുന്ന പരിപാടികളിൽ നിന്നു തന്നെ ഒഴിവാക്കാൻ മന്ത്രി നിർദേശിച്ചിരിക്കുകയാണെന്ന് യദുകൃഷ്ണൻ ആരോപിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img