web analytics

സ്കൂൾ റീ യൂണിയനിടെ
കണ്ടുമുട്ടിയ
പഴയ സഹപാഠിയുമായി പ്രണയം: ഒപ്പം ജീവിക്കാൻ 3 മക്കളെ വിഷം നൽകി കൊലപ്പെടുത്തി യുവതി..!

സ്കൂൾ റീ യൂണിയനിടെ
കണ്ടുമുട്ടിയ
പഴയ സുഹൃത്തിനൊപ്പം ജീവിക്കാൻ മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി അമ്മ. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടാത്.

സ്വന്തം മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെയാണ് 45 വയസ്സുകാരിയായ രജിത കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. സംശയം ഉണ്ടാകാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്.

സംഭവം ഇങ്ങനെ:

കുടുംബ ജീവിതത്തിൽ സന്തുഷ്ട അല്ലാതിരുന്ന രജിത അടുത്തിടെ തന്റെ സ്കൂൾ റീയൂണിയൻ ചടങ്ങിൽ വച്ചാണ് പഴയ സഹപാഠിയെ കണ്ടുമുട്ടിയത്. ഇത് സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറി.

പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കള്‍ തടസ്സമാകുമെന്ന് കണ്ടതോടെയാണ് മൂന്നു പേരെയും കൊലപ്പെടുത്താൻ രജിത തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

മക്കളെ കൊലപ്പെടുത്താൻ ആയി രജിത അവർ കഴിച്ച തൈരിൽ വിഷം ചേർക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

ഇതിനിടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രജിതയുടെ ഭർത്താവ് ചെന്നയ്യ അനക്കമില്ലാതെ കിടക്കുന്ന മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ചെന്നയ്യ ഉടന്‍ ഇവരെ ആശുപത്രിയിൽ എത്തിച്ചു.

ആദ്യഘട്ടത്തിൽ ഭർത്താവ് ചെന്നയ്യയെ സംശയിച്ച പോലീസ് എന്നാൽ അന്വേഷണം വ്യാപിപ്പിച്ച അതോടെ രജിതയാണ് കൃത്യത്തിന് പിന്നിൽ എന്ന് കണ്ടെത്തുകയായിരുന്നു.
നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് രജിത.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img