കാക്കനാടും കുണ്ടന്നൂരും ബ്രാഞ്ചുകൾ; പോലീസുകാർ നിത്യ സന്ദർശകർ; മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം; ടെലികോളറുടെ പരാതിയിൽ കേസ് എടുത്തു

കൊച്ചി: കൊച്ചി ന​ഗരത്തിൽ മസാജ് പാർലറിന്റെ മറവിൽ അനാശാസ്യമെന്ന് പരാതി. പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവർ ഈ മസാജ് പാർലറിലെ സ്ഥിരം സന്ദർശകരാണെന്നും ആക്ഷേപമുണ്ട്.

പാലാരിവട്ടം പൈപ്പ് ലൈനിലുള്ള ഒരു മസാജ് പാർലറിനെതിരെയാണ് എറണാകുളം സ്വദേശിനിയായ യുവതി പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

മസാജ് പാർലറിൽ ടെലികോളർ ജോലി വാഗ്ദാനം ചെയ്ത ശേഷം അനാശാസ്യപ്രവർത്തനങ്ങൾക്ക് പ്രലോഭിപ്പിച്ചു എന്നാണ് യുവതിയുടെ ഇപ്പോഴത്തെ പരാതി. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി.

ടെലികോളർ തസ്തികയിൽ ഒഴിവുണ്ടെന്ന പത്രപരസ്യത്തെ തുടർന്നാണ് പരാതിക്കാരിയായ യുവതി സ്ഥാപനത്തിലെത്തിയത്.

മസാജ് പാർലറിലേക്കുള്ള ഒഴിവാണ് എന്നറിഞ്ഞപ്പോൾ സംശയം തോന്നിയിരുന്നെങ്കിലും, അംഗീകൃത സ്ഥാപനമാണെന്നും വരുന്ന കോളുകൾക്ക് മറുപടി നൽകിയാൽ മതിയെന്നും സ്ഥാപന ഉടമകൾ യുവതിയെ വിശ്വസിപ്പിച്ചു.

ജോലിയിൽ കയറിയ ശേഷമാണ് മസാജ് പാർലറിൽ നടക്കുന്നത് അനാശാസ്യ പ്രവർത്തനങ്ങളാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതിനിടെയാണ് മാസം ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വാഗ്ദാനത്തോടെ അനാശാസ്യത്തിനായി പ്രലോഭനങ്ങൾ തുടങ്ങിയത്.

കാക്കനാടും കുണ്ടന്നൂരും ഇവർക്ക് മസാജ് പാർലറുകളുണ്ടെന്നാണ് യുവതി മാധ്യമങ്ങളോട് പറഞ്ഞു. സ്‌പെഷ്യൽ സ്‌ക്വാഡിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പലരും മസാജ് പാർലറിലെ സ്ഥിരം സന്ദർശകരാണെന്നും യുവതി പറഞ്ഞു.

പെൺകുട്ടികളുടെ വീട്ടിലെ സാമ്പത്തിക പരാധീനതകൾ മുതലെടുത്താണ് ചൂഷണം ചെയ്യുന്നത്. കോളേജ് വിദ്യാർത്ഥിനികൾ അടക്കം ഇവിടെ ഇരകളാണെന്നും യുവതി പരാതിയിൽ പറയുന്നു. പാർലറിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുപറഞ്ഞാൽ ഉപദ്രവിക്കുമെന്ന് നടത്തിപ്പുകാർ ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img