web analytics

ഇനി വഴക്ക് പറയാൻ നിൻ്റെ നാവ് ഉണ്ടാകരുത്, അത് ഞാൻ ഇങ്ങ് എടുക്കുവാ… ഭാര്യ ഭർത്താവിനോട് ചെയ്തത്

കുടുംബ വഴക്കിനിടെ യുവതി ഭർത്താവിന്റെ നാവ് കടിച്ചെടുത്തു. രാജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിൽ കഴിഞ്ഞ ​​​​​ദിവസമാണ് അസാധാരണ സംഭവമുണ്ടായത്. ഇരുപത്തിമൂന്നുകാരിയായ രവീണ സെയിൻ എന്ന യുവതിയാണ് ഭർത്താവിനെ ക്രൂരമായി ആക്രമിച്ചത്.

ഒന്നര വർഷങ്ങൾക്ക് മുൻപാണ് രവീണ കനയ്യലാലിനെ വിവാ​ഹം നടന്നത്. രവീണയും ഭർത്താവും തമ്മിൽ കലഹിക്കുന്നത് പതിവാണെന്ന് അയൽക്കാർ പറയുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുൻപുള്ള രാത്രിയിലും ഇവർ വലിയ രീതിയിൽ കലഹിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഭർത്താവ് വഴക്കുപറഞ്ഞയുടൻ രവീണ ഭർത്താവിന്റെ നാവ് കടിച്ച് മുറിക്കുകയായിരുന്നു. രവീണയുടെ ആക്രമണത്തിൽ ഭർത്താവിൻ്റെ നാവിന്റെ ഒരു ഭാഗം അറ്റുപോയി.

ഇതിന് ശേഷം രവീണ സ്വന്തം മുറിയിൽ കയറി അരിവാൾ കൊണ്ട് തന്റെ കൈത്തണ്ട മുറിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് രവീണയുടെ ഭർത്താവ് കനയ്യലാലിനെ ബന്ധുക്കൾ ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇയാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img